തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ സൂര്യയും, സംവിധായകൻ കാർത്തിക് സുബുരാജുവും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ കേരളത്തിൽ തൊടുപുഴ കാളിയാർ ഭാഗത്ത് നടന്നു വരികയാണ്. ഒരാഴ്ചയോളം നടക്കുന്ന ഈ ചിത്രീകരണതിനെ തുടർന്ന് തമിഴ്നാട്ടിലെ തേനി പ്രദേശങ്ങളിലും ചിത്രീകരണം നടക്കാനിരിക്കുകയാണ്. ഇനിയും പേരിടാത്ത ഈ ചിത്രം സൂര്യയുടെ നാൽപത്തിനാലാമത്തെ പ്രോജക്ട് ആണ്. എൺപത് കാലഘട്ടത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. ഈ സിനിമയിൽ സൂര്യക്കൊപ്പം നായകിയായി അഭിനയിക്കുന്നത് പൂജ ഹെഗ്‌ഡെയാണ്. ഇവർക്കൊപ്പം മലയാളി താരങ്ങളായ ജയറാം, ജോജു ജോർജ്, സുജിത് ശങ്കർ തുടങ്ങി ഒരുപാട് താരങ്ങൾ അഭിനയിച്ചു വരുന്ന സാഹചര്യത്തിൽ, ഈ ചിത്രത്തിൽ മുംബൈ താരം നന്ദിതാ ദാസും ജോയിൻ ചെയ്തിരിക്കുന്നതായുള്ള വാർത്ത ലഭിച്ചിട്ടുണ്ട്. ഏകദേശം 12 വർഷങ്ങൾക്ക് ശേഷം ഈ ചിത്രം മുഖേന തമിഴിൽ റീഎൻട്രിയാകുകയാണ് നന്ദിത ദാസ്. തമിഴിനോടൊപ്പം 'ജന്മദിനം', 'പുരധിവാസം', 'കണ്ണകി' തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ചിട്ടിട്ടുള്ള നന്ദിത ദാസ് കഥയിൽ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ മാത്രം സെലക്ട് ചെയ്തു അഭിനയിക്കുന്ന താരമാണ്. അതുപോലെയുള്ള ഒരു കഥാപാത്രം തന്നെയാണത്രെ കാർത്തിക് സുബുരാജ്, സൂര്യ ഒരുക്കുന്ന ഈ ചിത്രത്തിലും. സൂര്യയുടെ പ്രൊഡക്ഷൻ കമ്പനിയായ '2ഡി എന്റർടെയ്ൻമെന്റ്സും', കാത്തിക് സുബ്ബരാജിന്റെ 'സ്റ്റോൺബെഞ്ച് ഫിലിംസും' ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. കാർത്തിക് സുബ്ബരാജിന്റെതായി അവസാനം പുറത്തിറങ്ങിയ ‘ജിഗർതണ്ട ഡബിൾ എക്സ്’ എന്ന ചിത്രം പ്രേക്ഷക, നിരൂപക പ്രശംസകൾ നേടിയ ചിത്രമായിരുന്നു. അതുപോലെ ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’യാണ് സൂര്യയുടെതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്നത്.