തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാറായ നയൻതാര അഭിനയം, സിനിമാ നിർമ്മാണം തുടങ്ങിയതിന് പുറമെ പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്യുന്ന ഒരു താരമാണ്. അതോടൊപ്പം ഇതിൽ നിന്നെല്ലാം വരുന്ന വരുമാനംകൊണ്ട് ചില ബിസിനസ്സുകളും ചെയ്തുവരുന്ന ഒരു വ്യക്തിയും കൂടിയാണ്. ഈ സാഹചര്യത്തിൽ, സിംഗപ്പൂരിലെ ഒരു വ്യവസായിയുമായി സഹകരിച്ച്, ചർമ്മസംരക്ഷണവുമായി ബന്ധപ്പെട്ട സൗന്ദര്യവർദ്ധക വസ്തുക്കൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ഒരു കമ്പനിയും തുടങ്ങുവാനിരിക്കുകയാണ് താരം. ‘9സ്കിൻ’ എന്ന പേരിലാണ് ചർമ സംരക്ഷണ ഉൽപന്നങ്ങൾ മാർക്കറ്റിലേക്ക് വരാനിരിക്കുന്നത്. ഇതിനെ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരം പ്രഖ്യാപിചിരിക്കുന്നത്. ഈ ഉൽപന്നങ്ങളുടെ ഔദ്യോഗിക വിൽപന ഈ മാസം 29ന് മലേഷ്യൻ തലസ്ഥാനമായ കോലാലമ്പൂരിൽ ആരംഭിക്കുമെന്നും താരം അറിയിച്ചിട്ടുണ്ട്. നയൻതാരയുടെ ഭർത്താവ് വിഘ്നേഷ് ശിവനും ഈ കമ്പനിയിൽ പങ്കാളിയാണത്രെ. ഇപ്പോൾ ഈ കമ്പനിയുടെ പ്രമോഷനായി എടുത്ത ചിത്രങ്ങൾ താരം പുറത്തുവിട്ടിട്ടുണ്ട്.