എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനായി ഋഷഭ് ഷെട്ടിയെ തെരഞ്ഞെടുത്തു. നിത്യ മേനനും (ചിത്രം: തിരിച്ചിത്രമ്പലം) മാനസി പരേഖും(കച്ച് എക്സ്പ്രസ്) മികച്ച നടിമാർക്കുള്ള പുരസ്കാരം പങ്കിട്ടു. നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച സംവിധായികയായി മിറിയം ചാണ്ടി മേനാച്ചേരിയെ തിരഞ്ഞെടുത്തു. 'ആട്ടം' മികച്ച സിനിമയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം സൗദി വെള്ളക്ക കരസ്ഥമാക്കിയപ്പോൾ കെജിഎഫ് മികച്ച കന്നഡ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. 2022ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് എഴുപതാമത് ദേശീയ പുരസ്കാരത്തിനായി പരിഗണിച്ചത്. പ്രാദേശിക ജൂറി തിരഞ്ഞെടുത്ത 120 ഓളം ചിത്രങ്ങളായിരുന്നു അവസാന റൗണ്ടിൽ ഉൾപ്പെട്ടിരുന്നത്. പുരസ്കാരങ്ങൾ മികച്ച എഡിറ്റിങ്: മഹേഷ് ഭുവനന്ദ് മികച്ച ഛായാഗ്രാഹകൻ: രവി വർമൻ (പൊന്നിയിൻ സെൽവൻ) മികച്ച ചിത്രം: ആട്ടം മികച്ച ജനപ്രിയ ചിത്രം: കാന്താര മികച്ച നടൻ: ഋഷഭ് ഷെട്ടി മികച്ച നടിമാർ: നിത്യ മേനൻ, മാനസി പരേഖ് മികച്ച ബാലതാരം: ശ്രീപദ്. (മാളികപ്പുറം) മികച്ച ഗായകൻ: അർജിത് സിങ് മികച്ച ഗായിക: ബോംബെ ജയശ്രീ മികച്ച തിരക്കഥ: ആട്ടം ഇക്കുറി വിവിധ പുരസ്കാരങ്ങളുടെ പേരുകളിൽ തന്നെ വലിയ അഴിച്ചുപണി നടത്തിയിരുന്നു. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരത്തിൽ നിന്ന് ഇന്ദിരാ ഗാന്ധിയുടെ പേരും മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുളള ബഹുമതിയിൽ നിന്ന് നർഗീസ് ദത്തിന്റെ പേരും ഒഴിവാക്കിയിട്ടുണ്ട്.