പ്രേമ വിവാഹാം ചെയ്ത നടി സാമന്തയും, നടൻ നാഗചൈതന്യയും വേർപിരിയുമെന്ന് പറഞ്ഞ് കോളിളക്കം സൃഷ്ടിച്ച പ്രമുഖ ജോൽസ്യനാണ് വേണു സ്വാമി. ആന്ധ്രയിലെയും, തെലുങ്കാനയിലെയും സെലിബ്രിറ്റികളെ കുറിച്ചും, രാഷ്ട്രീയക്കാരെ കുറിച്ചും യൂട്യൂബിൽ പ്രവചിക്കുന്നതിൽ പ്രശസ്തനാണ് വേണു സ്വാമി. ഇദ്ദേഹം ഇപ്പോൾ പ്രവചിച്ചിരിക്കുന്ന ഒരു കാര്യമാണ് തെന്നിന്ത്യൻ സിനിമയിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുന്നത്. അതായത് സാമന്തയെപോലെ പ്രേമ വിവാഹം ചെയ്ത നയൻതാരയും, വിഘ്നേഷ് ശിവനും ഭാവിയിൽ വേർപിരിയുമെന്നാണ് ഇദ്ദേഹം പ്രവചിച്ചിരിക്കുന്നത്. നടി സാമന്തയും, നടൻ നാഗ ചൈതന്യയും വിവാഹിതരായപ്പോൾ അവരുടെ ജീവിതത്തിൽ എപ്പോഴും ആശയക്കുഴപ്പം ഉണ്ടാകുമെന്നും ഏതാനും വർഷങ്ങൾക്കുള്ളിൽ അവർ വേർപിരിയുമെന്നും ഇദ്ദേഹം പ്രവചിച്ചിരുന്നുവത്രേ. അതുപോലെ അവരുടെ വിവാഹജീവിതം കലാശിക്കുകയും ചെയ്തു. അതുപോലെ നയൻതാര, വിഘ്‌നേശ് ശിവൻ കാര്യത്തിൽ അദ്ദേഹത്തിന്റെ പ്രവചനം സത്യമാകുമോ എന്നുള്ള ആശങ്കയിലാണ് രണ്ടുപേരുടെയും ആരാധകർ.