ഈ ജീവിതത്തിൽ എന്തിനും ഏതിനും അപ്പുറം... നന്ദി ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിനും അതിനെ വളരെ സന്തോഷിപ്പിച്ചതിനും
കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിലായിരുന്നു ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷും മാതാപിതാക്കളായ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. വാടക ഗർഭധാരണത്തിലൂടെയാണ് ഇരട്ടക്കുട്ടികളായ ഉയിർ, ഉലകം പിറന്നത്. ഉയിരിന്റെ യഥാർഥ പേര് രുദ്രൊനീല്‍ എന്‍. ശിവ എന്നും ഉലകിനെ ദൈവിക് എന്‍. ശിവ എന്നിങ്ങനെയാണ് അവരുടെ ഔദ്യോഗിക നാമം.
കുട്ടികളോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും നയൻസും വിക്കിയും പങ്കുവെക്കാരുണ്ട്. എന്നിരുന്നാലും ചിത്രങ്ങളിൽ കുട്ടികളുടെ മുഖം വെളിപ്പെടുത്തിയിട്ടില്ലായിരുന്നു. കുഞ്ഞുങ്ങളുടെ ഓരോ വിശേഷണങ്ങളും ആരാധകരിലെത്തിക്കാൻ താര ദമ്പതികൾ മറക്കാറില്ല.
ഇപ്പോഴിതാ മക്കളായ ഉയിരിന്റെയും ഉലകത്തിന്റെയും മുഖം ആദ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് നയൻതാരയും വിഘ്നേശ് ശിവനും. ഒന്നാം പിറന്നാളിനോടനുബന്ധിച്ചാണ് താര ദമ്പതികൾ മക്കളുടെ മുഖം ആരാധകർക്കായി വെളിപ്പെടുത്തിയിരിക്കുന്നത്. നിരവധിപേരാണ് ഇരുവർക്കും പിറന്നാൾ ആശംസകളുമായി എത്തിയത്.
ജയിലറിലെ മനോഹരമായ ഗാനത്തിനൊപ്പമായിരുന്നു മക്കളുടെ ചിത്രങ്ങൾ താരദമ്പതികൾ പങ്കിട്ടത്. ചിത്രങ്ങൾക്കൊപ്പം ഹൃദയം തൊടുന്ന കുറിപ്പും താരദമ്പതികൾ പങ്കിട്ടു.
‘‘എൻ മുഖം കൊണ്ട എൻ ഉയിർ... എൻ ഗുണം കൊണ്ട എൻ ഉലക്... ഈ വരികളും ഞങ്ങളുടെ ചിത്രങ്ങളും ഒരുമിച്ച് പോസ്റ്റ് ചെയ്യാൻ വളരെക്കാലമായി കാത്തിരിക്കുന്നു... എന്റെ പ്രിയപ്പെട്ട ആൺമക്കൾ. വാക്കുകൾക്ക് വിശദീകരിക്കാൻ കഴിയുന്നതിലും അപ്പുറമായി അപ്പയും അമ്മയും നിങ്ങളെ സ്നേഹിക്കുന്നു...‘ ഈ ജീവിതത്തിൽ എന്തിനും ഏതിനും അപ്പുറം... നന്ദി ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിനും അതിനെ വളരെ സന്തോഷിപ്പിച്ചതിനും. നിങ്ങൾ എല്ലാ പോസിറ്റിവിറ്റിയും അനുഗ്രഹങ്ങളും കൊണ്ടുവന്നു. ഈ ഒരു വർഷം മുഴുവനും ജീവിതകാലം മുഴുവൻ വിലമതിക്കാനുള്ള നിമിഷങ്ങളാൽ നിറഞ്ഞിരിക്കുന്നു. നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു. നിങ്ങളാണ് ഞങ്ങളുടെ ലോകവും... ഞങ്ങളുടെ അനുഗ്രഹീതമായ ജീവിതവും’’ വിഘ്നേശ് കുറിച്ചു.