2023 ഡിസംബർ മാസമാണ് നയൻതാര നായകിയായ 'അന്നപൂരണി' എന്ന ചിത്രം റിലീസായത്. . ഏറെ പ്രതീക്ഷയോടെ പുറത്തുവന്ന ഈ ചിത്രം പരാജയമായിരുന്നു. അതിന് ശേഷം കഴിഞ്ഞ വർഷം നയൻതാരയുടെ വിവാഹ ഡോക്യുമെൻ്ററി മാത്രമാണ് OTT-യിൽ പുറത്തിറങ്ങിയത്. പിന്നീട്
താരത്തിന്റേതായി ഒരു സിനിമയും റിലീസായിട്ടില്ല.
ഇപ്പോൾ നയൻതാരയുടെ കൈവശം 'ടെസ്റ്റ്', 'മണ്ണാങ്കട്ടി സിൻസ് 960', 'ഡിയർ സ്റ്റുഡൻ്റ്സ്', 'ടോക്സിക്', 'രാക്കായി' തുടങ്ങി നിരവധി സിനിമകളുണ്ട്. ഇതിൽ സിദ്ധാർഥ്, മാധവൻ എന്നിവർക്കൊപ്പം നയൻതാര അഭിനയിച്ചിട്ടുള്ള 'ടെസ്റ്റ്; എന്ന സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്യാതെ നേരിട്ട് OTT-യിലാണത്രെ റിലീസാകുന്നത്. തമിഴ് സിനിമയിലെ പ്രശസ്ത നിർമ്മാതാക്കളിൽ ഒരാളായ ശശികാന്താണ് ഈ ചിത്രം നിർമ്മിച്ച്, സംവിധാനം ചെയ്തിരിക്കുന്നത്. ഈ മാസം അവസാനത്തോടെ ഈ ചിത്രം ഒരു പ്രശസ്ത OTT-യിൽ റിലീസാകുമെന്നാണ് റിപ്പോർട്ട്. നയൻതാര, സിദ്ധാർഥ്, മാധവൻ തുടങ്ങി പ്രശസ്ത താരങ്ങൾ അഭിനയിച്ച ഒരു ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാതെ നേരിട്ട് OTT-യിലേക്ക് വരുന്ന വാർത്ത ആരാധകർക്കിടയിൽ സംസാര വിഷയമായിട്ടുണ്ട്.