NEWS

വലിയ തിരിച്ചടിയായി നയൻതാരയുടെ ചിത്രം...

News

ലേഡി സൂപ്പർസ്റ്റാർ നയൻതാര സോളോ നായികയായി അഭിനയിച്ച തമിഴ് ചിത്രമാണ് 'അന്നപൂരണി'. സംവിധായകൻ ശങ്കറിന്റെ അസിസ്റ്റന്റ് നീലേഷ് കൃഷ്ണ സംവിധാനം ചെയ്ത ഈ ചിത്രം  നയൻതാരയുടെ 75-ാമത്തെ ചിത്രമായതിനാൽ വൻ പ്രതീക്ഷകളായിരുന്നു. ഈ ചിത്രം ഈ മാസം 1-ന് തിയേറ്ററുകളിൽ എത്തുകയും ചെയ്തു.
തിരുവരങ്കരയിൽ ജനിച്ച അന്നപൂരണി എന്ന അഗ്രഹാര പെൺകുട്ടിയായാണ് ഇതിൽ നയൻതാര അഭിനയിച്ചത്.  അന്നപൂരണി  നോൺ വെജിറ്റേറിയൻ പാചകത്തിൽ എങ്ങിനെ വിദഗ്ധയായി മാറുന്നു എന്നതാണ് ചിത്രത്തിന്റെ കഥ. ബ്രാഹ്മണ സമൂഹത്തിൽ ജനിച്ച ഒരു പെൺകുട്ടി മാംസാഹാരങ്ങൾ പാകം ചെയ്യുന്ന കഥാപാത്രത്തിൽ അഭിനയിച്ചതിനെ തുടർന്ന്  ഈ ചിത്രത്തിനെതിരെ ചില സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

എന്നാൽ, ചിത്രം റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ മിഗ്ജാം കൊടുങ്കാറ്റിൽ ചെന്നൈ ഉൾപ്പെടെ 4 ജില്ലകൾ വെള്ളത്തിനടിയിലായി. ഇതോടെ തിയേറ്ററുകളും അടഞ്ഞു കിടന്നതോടെ ;'അന്നപൂരണി'യുടെ കളക്ഷനും വലിയ തിരിച്ചടിയായി. മഴയ്ക്ക് ശേഷം ചിത്രം വീണ്ടും തിയേറ്ററുകളിൽ  റിലീസ് ചെയ്യാനായിരുന്നു നിർമ്മാതാക്കളുടെ പദ്ധതി. എന്നാൽ അപ്പോഴേക്കും മറ്റു പല പുതിയ ചിത്രങ്ങൾ  ഇറങ്ങിയതിനാൽ ആ ശ്രമം ഉപേക്ഷിച്ചു. ഈ സാഹചര്യത്തിലാണ് 'അന്നപൂരണി'യെ  OTT പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാൻ ചിത്രത്തിന്റെ നിർമ്മാതാക്കൾ തീരുമാനിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് ചിത്രം നെറ്റ്ഫ്‌ലിക്‌സ് വലിയ തുകയ്ക്ക് വാങ്ങിയതായും, ചിത്രം ഈ മാസം 29-ന് നെറ്റ്ഫ്‌ലിക്‌സിൽ റിലീസാകാനിരിക്കുകയാണ് എന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാർത്ത.

ഒരു പ്രശസ്ത താരത്തിന്റെ ചിത്രം മഴക്കെടുതി കാരണം ഒരു മാസത്തിനകം തന്നെ ഒ.ടി.ടി.യിൽ റിലീസ് ചെയ്യുന്ന വാർത്ത നയൻതാരയുടെ ആരാധകരെയും,  സിനിമാലോകത്തെയും ഞെട്ടിച്ചിരിക്കുകയാണ്.


LATEST VIDEOS

Top News