NEWS

വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വീണ്ടും നയൻതാര...

News

'കാത്തു വാക്കുലെ രണ്ട് കാതൽ' എന്ന ചിത്രത്തിനു ശേഷം വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് 'ലിയോ' എന്ന ചിത്രത്തിന്റെ നിർമ്മാതാവായ ലളിത് കുമാറാണ്.

തമിഴിൽ പുറത്തുവന്നു സൂപ്പർ ഹിറ്റ് ആയ ചിത്രമാണ് ' ലവ് ടുഡേ'.  'കോമാളി' എന്ന സൂപ്പർഹിറ്റ് ചിത്രം മുഖേന തമിഴ് സിനിമയിൽ സംവിധായകനായി അരങ്ങേറ്റം  കുറിച്ച പ്രദീപ് രംഗനാഥൻ,   നായകനായി അഭിനയിച്ച്, സംവിധാനം ചെയ്ത ചിത്രമാണ് 'ലവ് ടുഡേ'. ഈ ചിത്രം മുഖേന നായകനായും പ്രശസ്തനായ പ്രദീപ് രംഗനാഥൻ അടുത്ത് നായകനായി അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഘ്‌നേഷ് ശിവൻ ആണ്. 'കാത്തു വാക്കുലെ രണ്ട് കാതൽ' എന്ന ചിത്രത്തിനു ശേഷം വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് 'ലിയോ' എന്ന ചിത്രത്തിന്റെ നിർമ്മാതാവായ ലളിത് കുമാറാണ്.

അടുത്തുതന്നെ ചിത്രീകരണം തുടങ്ങുവാൻ പോകുന്ന ഈ ചിത്രത്തിന് 'ലവ് ഇൻഷൂറൻസ് കമ്പനി' എന്ന പേരിനെ ചുരുക്കി 'എൽ.ഐ.സി.' എന്ന് പേരിടാനാണ്  വിഘ്‌നേഷ് ശിവൻ തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.  ഈ ചിത്രത്തിൽ പ്രദീപ് രംഗനാഥനൊപ്പം നായികയായി അഭിനയിക്കാൻ ഒരു ബോളിവുഡ് നായികയുമായി ചർച്ചകൾ നടത്തി വരികയാണ്  എന്നും പറയപ്പെടുന്നുണ്ട്.

അതേസമയം ഈ ചിത്രത്തിലേക്ക് എസ്.ജെ. സൂര്യ,  യോഗി ബാബു, മിഷ്കിൻ തുടങ്ങിയവർ തിരഞ്ഞെടുക്കപ്പെട്ടു എന്നുള്ള റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. ഇവരോടൊപ്പം പ്രദീപ് രംഗനാഥന്റെ ജ്യേഷ്ഠത്തിയുടെ കഥാപാത്രത്തിൽ നയൻതാരയാണ് അഭിനയിക്കുന്നത് എന്നുള്ള വിവരവും പുറത്തു വന്നിട്ടുണ്ട്. 'നാനും റൗഡി താൻ', 'കാത്തു വാക്കുലെ രണ്ടു കാതൽ'  എന്നീ ചിത്രങ്ങൾക്ക് ശേഷം തന്റെ ഭർത്താവായ വിഘ്‌നേഷ് ശിവന്റെ സംവിധാനത്തിൽ നയൻതാര അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്‌.


LATEST VIDEOS

Top News