NEWS

തുടരെ പരാജയ ചിത്രങ്ങൾ, നയൻസ് നിവിന്റെ ടീച്ചറായി വീണ്ടും മലയാളത്തിലേക്ക്

News

ലേഡി സൂപ്പർസ്റ്റാർ നയൻതാര  ഇപ്പോൾ തമിഴിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങൾ 'ടെസ്റ്റ്', 'മണ്ണങ്ങാട്ടി സിൻസ് 1960' തുടങ്ങിയവയാണ്. നയൻതാര അഭിനയിച്ചു ഈയിടെ പുറത്തുവന്ന ചിത്രങ്ങളിൽ ഹിന്ദി ചിത്രമായ 'ജവാൻ' ഒഴികെ മറ്റുള്ളവയെല്ലാം പരാജയമായിരുന്നു. ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് നയൻതാര അടുത്തതായി നിവിൻ പോളിയ്‌ക്കൊപ്പം ഒരു മലയാള ചിത്രത്തിൽ അഭിനയിക്കാനിരിക്കുന്ന ഔദ്യോഗിക വാർത്ത പുറത്തുവന്നിരിക്കുന്നത്. 2019ൽ പുറത്തിറങ്ങിയ 'ലവ് ആക്ഷൻ ഡ്രാമ' എന്ന ചിത്രത്തിൽ നിവിൻ പോളിയ്‌ക്കൊപ്പം അഭിനയിച്ച നയൻതാര ഇപ്പോൾ 'ഡിയർ സ്റ്റുഡൻ്റ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തോടൊപ്പം വീണ്ടും ഒന്നിക്കുന്നത്. ഈ ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ വീഡിയോ മുഖേനയാണ് ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്. നയൻതാര ടീച്ചറുടെ വേഷത്തിലാണ് അഭിനയിക്കുന്നതെന്നാണ് ആ വീഡിയോ തരുന്ന സൂചന. ജോർജ് ഫിലിപ്പ് റോയിയും സഞ്ജയ് കുമാറും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


LATEST VIDEOS

Latest