NEWS

'താര പുത്രന്മാർക്ക് സ്വപ്നം പോലൊരു പിറന്നാൾ ആഘോഷം സമ്മാനിച്ച് നയൻസ് വിക്കി'

News

മക്കളുടെ ഒന്നാം പിറന്നാൾ ആഘോഷം പൊടി പൊടിചിരിക്കുകയാണ് താര ദമ്പതികൾ

നയൻസ് വിക്കിയുടെ മക്കളായ ഉയിൻ്റെയും ഉലകിൻ്റെ ഒന്നാം പിറന്നാൾ ആയിരുന്നു സെപ്റ്റംബർ 27ന്. ചിത്രങ്ങളിൽ കുട്ടികളുടെ മുഖം ആദ്യമായി വെളിപ്പെടുത്തിയതും അന്നായിരുന്നു.  ഇപ്പോഴിതാ മക്കളുടെ ഒന്നാം പിറന്നാൾ ആഘോഷം പൊടി പൊടിചിരിക്കുകയാണ് താര ദമ്പതികൾ.

ഗംഭീരമായ ജന്മദിനാഘോഷം മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിൽ വെച്ചായിരുന്നു നടത്തിയത്. താര പുത്രന്മാർക്കായി കേക്ക് ഒരുക്കിയത് 'ഫാൻസി കസ്റ്റം കേക്ക്' ഇവൻ്റ് മാനേജ്മെൻ്റ് ആണ്. അവരുടെ ഇൻസ്റ്റഗ്രാം പേജിലൂടെ ചിത്രങ്ങളും വിഡിയോയും പങ്കുവച്ചിട്ടുണ്ട്.

മക്കൾക്കായി ടെഡി ബിയരിൻ്റെ തീം കേക്ക് ആണ് ഒരുക്കിയത്. നീലയും വെള്ളയും നിറത്തിലായിരുന്നു കേക്കും, കപ്പ് കേക്കും, സ്വീറ്റ്സും ഉൾപെടെ എല്ലാ അലങ്കാരങ്ങളും. വിവിധ തരത്തിലുള്ള സ്വീറ്റ് ഐറ്റംസും, ഡോണട്ടും ഉൾപടെ നിരവധി വിഭവങ്ങൾ ടേബിളിൽ കാണുവാൻ സാധിക്കും. 

വിഘ്നേഷും ജന്മദിനാഘോഷ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. സ്വപ്നം പോലൊരു പിറന്നാൾ ആഘോഷം എന്നാണ് വിഘ്നേശ് ചിത്രത്തിനൊപ്പം അടിക്കുറിപ്പായി കുറിച്ചത്. 

കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിലായിരുന്നു ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷും മാതാപിതാക്കളായ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. വാടക ഗർഭധാരണത്തിലൂടെയാണ് ഇരട്ടക്കുട്ടികളായ ഉയിർ, ഉലകം പിറന്നത്. ഉയിരിന്റെ യഥാർഥ പേര് രുദ്രൊനീല്‍ എന്‍. ശിവ എന്നും ഉലകിനെ ദൈവിക് എന്‍. ശിവ  എന്നിങ്ങനെയാണ് അവരുടെ ഔദ്യോഗിക നാമം. 
 


LATEST VIDEOS

Top News