ഈയിടെ തമിഴിൽ റിലീസായി ആരാധകരുടെ മികച്ച പ്രതികരണം ലഭിച്ച തമിഴ് ചിത്രങ്ങളാണ് 'ടാഡ', 'സ്റ്റാർ' തുടങ്ങിയവ! ഈ ചിത്രങ്ങളിൽ ഹീറോയായി അഭിനയിച്ചത് യുവനടനായ കവിൻ ആണ്. ഈ ചിത്രങ്ങളുടെ വിജയത്തിന് ശേഷം കവിന് അടുത്തടുത്ത് കഥാനായകനായി അഭിനയിക്കാൻ നിറയെ അവസരങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. അതനുസരിച്ച് കവിൻ ഇപ്പോൾ 'കിസ്', 'മാസ്ക്' എന്നിങ്ങനെ രണ്ടു ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഈ സിനിമകൾ കൂടാതെ 'ദളപതി' വിജയ് നായകനായി വന്ന 'ലിയോ' എന്ന ചിത്രം ഉൾപ്പെടെ ചില സിനിമകൾ നിർമ്മിച്ച വമ്പൻ ബാനറായ 'സെവൻ സ്ക്രീൻ' ലളിത് നിർമ്മിക്കുന്ന ഒരു ചിത്രത്തിലും കവിൻ അഭിനയിക്കാനിരിക്കുകയാണ്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഗാനരചയിതാവും, സംവിധായകൻ ലോഗേഷ് കനകരാജിന്റെ കൂടെ സഹസംവിധായകനായി പ്രവർത്തിച്ച വിഷ്ണു എടവനാണ്. ഈ ചിത്രത്തിൽ കവിനൊപ്പം അഭിനയിക്കാൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര കരാറിൽ ഒപ്പിട്ടു എന്നുള്ള ഒരു റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കഥയിൽ വരുന്ന ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കാനാണത്രെ നയൻതാര തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കവിന് ജോഡിയായി അഭിനയിക്കുന്നത് മറ്റൊരു താരമായിരിക്കും എന്നാണ് പറയപ്പെടുന്നത്.