തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറായ നയൻതാര, ഇപ്പോൾ ഷാരൂഖാനൊപ്പം 'ജവാൻ' എന്ന ഹിന്ദി ചിത്രത്തിലും, 'ജയം രവി' നായകനാകുന്ന 'ഇറൈവൻ', ശശികാന്ത് സംവിധാനം ചെയ്യുന്ന 'ടെസ്റ്റ്' എന്നീ തമിഴ് ചിത്രങ്ങളിലുമാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. സിനമകളിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നതോടൊപ്പം ചില ബിസിനസുകളിലും ശ്രദ്ധ ചെലുത്തി വരുന്ന താരമാണ് നയൻതാര!
സിനിമാ സംവിധായകൻ വിഘ്നേഷ് ശിവനെ വിവാഹം കഴിച്ച്, രണ്ടു കുട്ടികൾക്ക് അമ്മയായ നയൻതാര ഇപ്പോൾ ചെന്നൈയിൽ സ്ഥിരതാമസമാക്കിയ താരമാണ്. വിഘ്‌നേഷ് ശിവൻ തുടങ്ങിയ സിനിമാ നിർമ്മാണ കമ്പനിയാണ് 'റൗഡി പിക്ചേഴ്സ്'. ഈ സ്ഥാപനം മുഖേന തുടർന്ന് ചിത്രങ്ങൾ നിർമ്മിച്ചുവരുന്ന സാഹചര്യത്തിലാണ് വിഘ്‌നേഷ് ശിവനും, നയൻതാരയും ചേർന്ന് അടുത്ത് തന്നെ ഒരു മൾട്ടി പ്ലക്‌സ് തിയേറ്റർ നിർമ്മിക്കാൻ പോകുന്നു എന്നുള്ള വാർത്ത കോളിവുഡിൽ പുറത്തുവന്നു വൈറലായിരിക്കുന്നത്.
ചെന്നൈയുടെ വടക്കൻ പ്രദേശമായ തണ്ടയാർപേട്ടൈ എന്ന സ്ഥലത്തിൽ വളരെ പ്രശസ്തിയോടു പ്രവർത്തിച്ചുവന്ന ഒരു തിയേറ്ററാണ് 'അഗസ്ത്യ തിയേറ്റർ'. ആയിരത്തിലധികം സീറ്റുകൾ, '70.എം.എം' സ്ക്രീൻ എന്നീ സൗകര്യങ്ങളോടു കൂടി പ്രവർത്തിച്ചുവന്ന ഈ തിയേറ്റർ 2020-ൽ അടച്ചുപൂട്ടി. ഇപ്പോൾ ഈ തിയേറ്റർ കോംപ്ലക്സൈ വിഘ്‌നേഷ് ശിവനും, നയൻതാരയും ചേർന്ന് വാങ്ങി എന്നാണ് പറയപ്പെടുന്നത്. അഗസ്ത്യ തിയേറ്റർ നിലനിന്നിരുന്ന സ്ഥലത്തു ഒരു മൾട്ടിപ്ലക്‌സ് തിയേറ്റർ നിർമ്മിക്കാനാണത്രെ വിഘ്‌നേഷ് ഇരുവരും പദ്ധതിയിട്ടിരിക്കുന്നത്.
നേരത്തെ ചെന്നൈയിൽ ശിവാജി ഗണേശൻ, നാഗേഷ്, ജയപ്രത തുടങ്ങിയ അഭിനേതാക്കൾക്ക് സ്വന്തം തിയറ്ററുകൾ ഉണ്ടായിരുന്നു. പിന്നീട് അവ വിൽക്കപെട്ടു ഷോപ്പിംഗ് മാളുകളായും, കല്യാണ മണ്ഡപങ്ങളായും മാറി. എന്നാൽ വിഘ്‌നേഷ്, ശിവനും, നയൻതാരയും പഴയ തിയേറ്റർ വാങ്ങി നവീന സൗകര്യങ്ങളോടുകൂടിയ മൾട്ടിപ്ളെക്സ് തിയേറ്റർ നിർമ്മിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നുള്ള വാർത്ത പുറത്തു വന്നിരിക്കുന്നതോടെ രണ്ടു പേർക്കും അഭിനന്ദനങ്ങളുടെ പ്രവാഹമാണത്രെ വന്നു കൊണ്ടിരിക്കുന്നത്. കാരണം സിനിമ മുഖേന സംബന്ധിച്ച പൈസ സിനിമയ്ക്കു വേണ്ടി തന്നെയല്ലേ രണ്ടു പേരും ചെലവഴിക്കുന്നത് എന്നത് തന്നെയാണ്.