തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറായ നയൻതാര അഭിനയിച്ചു അടുത്ത് പുറത്തുവരാനിരിക്കുന്ന ചിത്രം തമിഴിൽ ഒരുങ്ങിവരുന്ന 'ഇറൈവൻ' ആണ്. 'തനി ഒരുവൻ' എന്ന ചിത്രത്തിനു ശേഷം 'ജയം' രവിയും, നയൻതാരയും ഒന്നിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് അഹമ്മദ് ആണ്. ഇതിന് ശഷം നയൻതാരയുടേതായി റിലീസാകുന്നത് ഹിന്ദി ചിത്രമായ 'ജവാൻ' ആണ്. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഷാരുഖാനാണ് നായകൻ! ഈ ചിത്രം സെപ്റ്റംബർ 7ന് തിയേറ്ററുകളിലെത്തും. ഇത് കൂടാതെ നയൻതാരയുടെ 75-ാം ചിത്രം സംവിധാനം ചെയ്യുന്നത് ശങ്കറിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച നീലേഷ് കൃഷ്ണയാണ്. ഈ ചിത്രത്തിൽ നായകനാകുന്നത് ജയ് ആണ്. ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 'മേയാത മാൻ' എന്ന ചിത്രം സംവിധാനാം ചെയ്ത രത്നകുമാറിന്റെ സംവിധാനത്തിലും നയൻതാര ഒരു ചിത്രത്തിൽ അഭിനയിക്കാനിരിക്കുകയാണ്. ഇതുപോലെ തുടർച്ചയായി പല സിനിമകളിൽ അഭിനയിക്കാനിരിക്കുന്ന നയൻതാര ഇപ്പോൾ വേറൊരു സിനിമയിൽ കൂടി അഭിനയിക്കാൻ കരാർ ഒപ്പിട്ടിരിക്കുന്നതായുള്ള വാർത്ത ലഭിച്ചിട്ടുണ്ട്. 'സിംഗം-2', 'ദേവ്' ഈയിടെ പുറത്തുവന്ന 'സർദാർ' തുടങ്ങി പല സിനിമകൾ നിർമ്മിച്ച 'പ്രിൻസ് പിക്‌ചേഴ്‌സ്' അടുത്ത് നിർമ്മിക്കുന്ന ചിത്രത്തിലഭിനയിക്കാനാണ് നയൻതാര കരാറിലൊപ്പിട്ടിരിക്കുന്നത് എന്നാണു പറയപ്പെടുന്നത്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത യൂട്യൂബറായ 'ഡ്യൂഡ്' വിക്കിയാണത്രെ! നായികയെ കേന്ദ്രീകരിച്ചുള്ള കഥയാണത്രെ വിക്കി സംവിധാനം ചെയ്യാൻ പോകുന്നത്. ഇതിനെ പ്രഖ്യാപനം അടുത്ത് തന്നെ ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഒരു യൂട്യൂബറുടെ സംവിധാനത്തിൽ നയൻതാര അഭിനയിക്കാൻ പോകുന്ന വാർത്ത കോളിവുഡിൽ പലരെയും ഞെട്ടിച്ചിരിക്കുകയാണ്.