NEWS

കാസ്റ്റിം​ഗ് കൗച്ച് ദുരനുഭവം തുറന്നുപറഞ്ഞ് നയൻതാര

News

ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈ പറ്റുന്ന നായികയാണെങ്കിലും തനിക്കും കാസ്റ്റിം കൗച്ച് ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് വെളിപ്പെടുത്തുകയാണ് നയൻതാര. തന്റെ കരിയറിന്റെ ആദ്യകാലത്തുണ്ടായ അനുഭവമാണ് താരം തുറന്നു പറയുന്നത്. ഒരു വലിയ സിനിമയിൽ അഭിനയിക്കാൻ അവസരം വന്നപ്പോഴുണ്ടായ അനുഭവം അത്ര സുഖകരമായിരുന്നില്ലെന്ന് താരം പറയുന്നു.

ആ സിനിമയിൽ അവസരം വേണമെങ്കിൽ പകരമായി ചില വിട്ടു വീഴ്ചകൾ ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്ന് നയൻതാര പറയുന്നു. എന്നാൽ, താൻ അതിന് തയ്യാറായിരുന്നില്ലെന്നും ആ ഓഫർ നിരസിക്കുകയാണ് ചെയ്തതെന്നും നയൻതാര വെളിപ്പെടുത്തി. തന്റെ കഴിവിൽ സ്വയം വിശ്വാസമുണ്ടെന്ന് അവരോട് പറയുകയും ചെയ്‌തെന്നും നയൻതാര ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാടിന്റെ സിനിമയിലൂടെ ആണ് നയൻതാര അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. എന്നാൽ മലയാളത്തിൽ നടിക്ക് വലിയ സ്വീകാര്യത ലഭിച്ചില്ല. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് മാറുകയായിരുന്നു അവർ. അഞ്ച് കോടിക്കും പത്ത് കോടിക്കും ഇടയിലാണ് നയൻതാരയുടെ പ്രതിഫലം. ഈ പ്രതിഫലത്തിനനുസരിച്ചുള്ള ബോക്‌സ് ഓഫീസ് മൂല്യവും നടിക്കുണ്ട്.

ഗോൾഡ് ആണ് മലയാളത്തിൽ നയൻതാരയുടേത് ആയി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. അൽഫോൻസ് പുത്രൻ സംവിധാനം സിനിമ പരാജയം ആയിരുന്നു. തമിഴിൽ ചെയ്ത കണക്ടും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.


LATEST VIDEOS

Top News