എന്നെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കുമ്പോൾ പലരും അതിനെ കളിയാക്കുന്നു, വിമർശിക്കുന്നു
തെന്നിന്ത്യൻ സിനിമാ ലോകത്തെ ലേഡീസ് സൂപ്പർസ്റ്റാറാണ് നായൻതാര.തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം കൂടിയാണ് . ലേഡീസ് സൂപ്പർസ്റ്റാർ എന്ന വിളിപ്പേരോടു കൂടി തെന്നിന്ത്യൻ സിനിമയിൽ വിലസി വരുന്ന നയൻതാര അഭിനയിച്ചു ഈയിടെ പുറത്തുവന്ന തമിഴ് ചിത്രമാണ് 'അന്നപൂരണി'. നല്ല അഭിപ്രായം നേടിയ ചിത്രമാണ് അന്നപൂരണി. എങ്കിലും ഈ ചിത്രം അതിനനുസരിച്ച് കലക്ഷൻ ഒന്നും നേടിയില്ല എന്നാണ് റിപ്പോർട്ട്. ഈ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ നയൻതാര ഈയിടെ പങ്കെടുത്തിരുന്നു. അപ്പോൾ നയൻതാര തന്റെ ആരാധകരുടെ അടുക്കൽ ഒരു അഭ്യർത്ഥന നടത്തുകയുണ്ടായി. അതായത്, 'ഇനിമേൽ എന്നെ ലേഡീസ്
സൂപ്പർസ്റ്റാർ എന്ന് വിളിക്കരുത്' എന്ന്.
അതിന് കാരണമായി നയൻതാര പറഞ്ഞത്, " ആത്മാഭിമാന പ്രശ്നങ്ങളിൽ ഞാൻ വളരെ ശ്രദ്ധാലുവാണ്. ആർക്കുവേണ്ടിയും ഞാൻ അത് വിട്ടുകൊടുക്കില്ല. എല്ലായിപ്പോഴും ഹിറ്റ് ചിത്രങ്ങൾ നൽകുവാൻ സാധിക്കുകയില്ല. എന്നാൽ നല്ല ചിത്രങ്ങൾ നൽകുവാൻ എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കും. എന്നെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കുമ്പോൾ പലരും അതിനെ കളിയാക്കുന്നു, വിമർശിക്കുന്നു. അതിനു കാരണം ഞാൻ ഒരു സ്ത്രീ ആയതു കൊണ്ടായിരിക്കാം. എന്നെ ലേഡീസ് സൂപ്പർസ്റ്റാർ എന്ന് വിളിക്കണം എന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല. ആരാധകർ എന്റെ മേലുള്ള സ്നേഹം കൊണ്ടും, ആരാധന കൊണ്ടും മാത്രമാണ് അങ്ങിനെ വിളിക്കുന്നത്.
എന്നാൽ എനിക്ക് ലേഡി സൂപ്പർസ്റ്റാർ എന്ന സ്ഥാനം ആവശ്യമില്ല. അതുകൊണ്ട് ആരും ഇനിമേൽ എന്നെ ലേഡീസ് സൂപ്പർസ്റ്റാർ എന്ന് വിളിക്കരുത് എന്ന് അപേക്ഷിക്കുകയാണ്.ഒരു താരം എന്ന നിലയിലും, രണ്ടു കുട്ടികളുടെ മാതാവ് എന്ന നിലയിലും എനിക്ക് ഒരുപാട് ഉത്തരവാദിത്വങ്ങൾ ഉണ്ട്. അത് നന്നായി ചെയ്ത് മുന്നോട്ടു പോകുവാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്" എന്നും നയൻതാര പറഞ്ഞു.