NEWS

'മഹാരാജ'യായ വിജയ്‌സേതുപതിക്ക് പിന്നാലെ 'മഹാറാണി'യാകാൻ നയൻതാര

News

വിജയ്സേതുപതി നായകനായി, നിതിലൻ സ്വാമിനാഥൻ സംവിധാനം ചെയ്തു ഈയിടെ റിലീസായി സൂപ്പർഹിറ്റായ ചിത്രമാണ് 'മഹാരാജ'. ശ്രദ്ധേയവും, വൈകാരികവുമായ കഥാതന്തുവിൽ പുറത്തിറങ്ങിയ ഈ ചിത്രം ആരാധകർക്കിടയിൽ മികച്ച സ്വീകാര്യത നേടി എന്നതോടൊപ്പം നീണ്ട ഇടവേളയ്ക്ക് ശേഷം വിജയ് സേതുപതിക്ക് ഒരു സൂപ്പർ ഹിറ്റ് സമ്മാനിച്ച ചിത്രം കൂടിയാണിത്. കുറഞ്ഞ ബജറ്റിൽ നിർമ്മിച്ച ഈ ചിത്രം 100 കോടിയിലധികം കളക്ഷൻ നേടി എന്നാണ് റിപ്പോർട്ട്. ഈ ചിത്രത്തിന് ശേഷം സംവിധായകൻ നിതിലൻ സാമിനാഥൻ സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ കോളിവുഡിൽ സംസാര വിഷയമായിരിക്കുന്നത്. അതനുസരിച്ച് വിജയ് സേതുപതിയെ വച്ച് 'മഹാരാജ' എന്ന സിനിമ സംവിധാനം ചെയ്ത നിഥിലൻ സ്വാമിനാഥൻ തന്റെ അടുത്ത ചിത്രം നയൻതാരയെ നായകിയാക്കിയാണത്രെ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് 'മഹാറാണി' എന്നാണത്രെ പേരിട്ടിരിക്കുന്നത്. പൂർണമായും നായികയെ കേന്ദ്രീകരിച്ചുള്ള കഥയായതിനാൽ നയൻതാരയും ചിത്രത്തിൽ അഭിനയിക്കാൻ ഉടനേ കാൾ ഷീറ്റ്സ് നൽകിയത്രെ! 'മഹാരാജ' നിർമ്മിച്ച ഫാഷൻ സ്റ്റുഡിയോസ് തന്നെയാണത്രെ ഈ ചിത്രം നിർമ്മിക്കുന്നതും. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്. അങ്ങിനെയാണെകിൽ വിജയ്സേതുപതി 'മഹാരാജ'യായതിനെ തുടർന്ന് നയൻതാര 'മഹാറാണി'യാകാൻ പോകുകയാണ്.


LATEST VIDEOS

Top News