NEWS

ആദ്യമായി 'ഉലകനായകൻ' കമൽഹാസ്സനോടൊപ്പം നയൻതാര

News

തമിഴ് സിനിമയിലെ മുൻനിര നായകന്മാരായ രജനികാന്ത്, വിജയ്, അജിത് കുമാർ, വിക്രം, സൂര്യ, ആര്യ, ജയം രവി, ധനുഷ് തുടങ്ങിയ താരങ്ങൾക്കൊപ്പമെല്ലാം നയൻതാര ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. എന്നാൽ   'ഉലകനായകൻ' കമൽഹാസ്സനോടൊപ്പം നയൻതാര ഇതുവരെയും അഭിനയിച്ചിട്ടില്ല. അത് സാധ്യമാകാൻ പോകുന്നു എന്നുള്ള വാർത്തയാണ് ഇപ്പോൾ കോളിവുഡിൽ സംസാര വിഷയമായിരിക്കുന്നത്.
  കമൽഹാസൻ ഇപ്പോൾ 'ഇന്ത്യൻ-2'വിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ  ചിത്രീകരണം കഴിഞ്ഞതും മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണത്രെ കമൽഹാസൻ അഭിനയിക്കാനിരിക്കുന്നത്. അതേ സമയം മഹേഷ് നാരായണന്റെ സംവിധാനത്തിലും കമൽഹാസൻ ഒരു ചിത്രത്തിൽ അഭിനയിക്കാനിരിക്കുന്നുണ്ട്. എന്നാൽ  'ഇന്ത്യൻ-2'വിന്റെ ചിത്രീകരണം കഴിഞ്ഞതും ആദ്യം മണിരത്നം സംവിധാനം ചെയ്യുന്ന  ചിത്രമാണത്രെ തുടങ്ങുന്നത്. ഈ ചിത്രത്തിൽ കമൽഹാസന്റെ ഒപ്പം  നായകിയായി അഭിനയിക്കാൻ നയൻതാരയുമായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇപ്പോൾ  ചർച്ചകൾ നടത്തി വരികയാണെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ  പുറത്തുവന്നു കൊണ്ടിരിക്കുന്നത്. തെന്നിന്ത്യൻ സിനിമയിലെ മിക്ക പ്രമുഖ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള നയൻതാര  ഇപ്പോൾ  ബോളിവുഡിലെ ഷാരുഖാനോടൊപ്പം 'ജവാൻ' എന്ന ചിത്രത്തിലും അഭിനയിച്ചു വരികയാണ്. അറ്റ്ലി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഈ വർഷ അവസാനത്തിൽ പുറത്തുവരും.  ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് നയൻതാരക്ക്  കമൽഹാസ്സനോടൊപ്പം അഭിനയിക്കാനുള്ള അവസരം വന്നിരിക്കുന്നത്. അതിനാൽ കമൽഹാസ്സനുമായുള്ള ചിത്രത്തിന്റെ  കരാറിൽ നയൻതാര  ഒപ്പുവെക്കും എന്ന് തന്നെയാണ് പറയപ്പെടുന്നത്. ഇനിയൊരു കാരണം ഇന്ത്യൻ സിനിമയിലെ തന്നെ  ഒരു പ്രശസ്ത സംവിധായകനാണ് മണിരത്നം. ഇദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രങ്ങളിൽ അഭിനയിക്കാൻ മിക്ക താരങ്ങളും താല്പര്യപ്പെടും. അതിനാൽ ഇതുവരെ മണിരത്നം സംവിധാനം ചെയ്ത ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം കിട്ടാത്ത നയൻതാര ഈ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിക്കും എന്ന് തന്നെയാണ് പറയപ്പെടുന്നത്. ഇത് സംബന്ധമായുള്ള ഔദ്യോഗിക വാർത്തക്കായി കാത്തിരിക്കാം!


LATEST VIDEOS

Top News