ഭക്തി കഥയെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിൽ പ്രഭാസ് ശിവനായിയാണ് അഭിനയിക്കുന്നത്
ജവാന്‍' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം 'ഇറൈവന്‍' എന്ന 'ജയം' രവി ചിത്രമാണ് നയൻതാരയുടേതായി പുറത്തുവരാനിരിക്കുന്നത്. ഇതിനടയിലാണ് നയൻതാര അഭിനയിക്കുന്ന ഒരു തമിഴ് സിനിമയുടെ ടൈറ്റിൽ അപ്ഡേറ്റ് പുറത്തുവന്നിരിക്കുന്നത്. 'മണ്ണാങ്കട്ടി' എന്നാണ് ചിത്രത്തിന്റെ പേര്. തമിഴിലെ പ്രശസ്തനായ യൂട്യൂബര്‍ ഡ്യൂഡ് വിക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഈ ചിത്രം കൂടാതെ മാധവൻ, സിദ്ധാർഥ് തുടങ്ങിയവർ അഭിനയിക്കുന്ന 'ടെസ്റ്റ്' എന്ന ചിത്രവും നയൻതാരയുടേതായി ഒരുങ്ങി വരുന്നുണ്ട്. മോഹൻരാജ സംവിധാനം ചെയ്യാനിരിക്കുന്ന 'ജയം' രവി നായകനാകുന്ന 'തനിയൊരുവൻ' ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും നയൻതാര അഭിനയിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നയൻതാരയ്ക്ക് മറ്റൊരു ബ്രമ്മാണ്ട സിനിമയിലേക്കുള്ള ക്ഷണം വന്നിരിക്കുന്നത്. തെലുങ്ക് സിനിമയിലെ സൂപ്പർ സ്റ്റാറുകളിൽ ഒരാളായ പ്രഭാസ് നായകനാകുന്ന ചിത്രമാണ് 'കണ്ണപ്പ'. ഭക്തി കഥയെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിൽ പ്രഭാസ് ശിവനായിട്ടാണത്രെ അഭിനയിക്കുന്നത്. പാർവതിയുടെ കഥാപാത്രം അവതരിപ്പിക്കാനാണത്രെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ നയൻതാരയെ സമീപിച്ചിരിക്കുന്നത്. ഒരു പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ഈ ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം താരമായ മോഹൻലാൽ, കന്നഡ സിനിമയിലെ പ്രശസ്ത താരമായ ശിവരാജ് കുമാർ തുടങ്ങി പല പ്രശസ്ത താരങ്ങളെ അണിനിരത്താനും ചിത്രത്തിന്റെ അണിയറപ്രവർത്തകർ നീക്കങ്ങൾ നടത്തിവരികയാണെന്നും പറയപ്പെടുന്നുണ്ട്. അതിനാൽ നയൻതാര ഈ ചിത്രത്തിൽ അഭിനയിക്കാൻ കരാറിലൊപ്പിടും എന്നുതന്നെയാണ് റിപ്പോർട്ട്. 2007-ൽ പുറത്തുവന്ന 'യോഗി' എന്ന തെലുങ്ക് സിനിമയിൽ പ്രഭാസിനൊപ്പം നയൻതാര അഭിനയിച്ചിരുന്നു.
പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന 'സലാർ' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായതിനെ തുടർന്ന് പ്രഭാസ് ഇപ്പോൾ അമിതാഭ് ബച്ചനും, കമൽഹാസനുമൊപ്പം 'കൽക്കി 2898 എഡി' എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണം തീർന്നതും ‘കണ്ണപ്പ’യുടെ ചിത്രീകരണം തുടങ്ങുമെന്നാണ് പറയപ്പെടുന്നത്.