NEWS

നയൻതാരയുടെ 75-ാമത്തെ ചിത്രം പ്രഖ്യാപിച്ചു!

News

തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയുടേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രങ്ങൾ ഹിന്ദിയിൽ ഒരുങ്ങി വരുന്ന 'ജവാനും', തമിഴിൽ ഒരുങ്ങി വരുന്ന 'ഇറൈവ'നുമാണ്. തമിഴിൽ നയൻതാരയുടേതായിഅവസാനം പുറത്തുവന്ന 'കണക്ട്' എന്ന ചിത്രവും, മലയാളത്തിൽ പുറത്തുവന്ന അൽഫോൺസ് പുത്രന്റെ 'ഗോൾഡ്' എന്ന ചിത്രവും പ്രതീക്ഷിച്ച വിജയം വരിക്കുകയുണ്ടായില്ല. എന്നാൽ ജവാനും, ഇറൈവനും ആ കുറവ് നികത്തും എന്ന പ്രതീക്ഷയിലാണ് താരം. ഈ സാഹചര്യത്തിലാണ് താരത്തിന്റെ അടുത്ത ചിത്രം കുറിച്ചുള്ള ഔദ്യോഗിക വാർത്ത പുറത്തു വന്നിരിക്കുന്നത്. .

ഇത് നയൻതാരയുടെ 75-ാമത്തെ ചിത്രമാണത്രെ! നിലേഷ് കൃഷ്ണ എന്ന പുതുമുഖ സംവിധായകനാണ് ചിത്രം ഒരുക്കുന്നത്. ഈ ചിത്രത്തിൽ നയൻതാരക്ക് പുറമേ സത്യരാജ്, ജയ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അറ്റ്‌ലി സംവിധാനം ചെയ്തു 2013-ൽ റിലീസായി സൂപ്പർഹിറ്റായ 'രാജാ റാണി' എന്ന സിനിമയിൽ നയൻതാരയുടെ ഒപ്പം സത്യരാജ്, ജയ് എന്നിവർ അഭിനയിച്ചിരുന്നു. നയൻതാരയുടെ 75-ാമത്തെ ചിത്രമായി ഒരുങ്ങുന്ന ഈ സിനിമ നിർമ്മിക്കുന്നത് 'നാദ് സ്റ്റുഡിയോ'സാണ്. ചിത്രത്തിന്റെ പേര് ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും ഈ വർഷം അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുമെന്നും 'നാദ് സ്റ്റുഡിയോ' ഉടമയും നിർമ്മാതാവുമായ ജതിൻ സേതി പ്രഖ്യാപിച്ചിട്ടുണ്ട്.


LATEST VIDEOS

Top News