വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന ചെറുകഥയെ അവലംബിച്ച് ആഷിക്ക് അബു സംവിധാനം ചെയ്ത ചിത്രമാണ് നീലവെളിച്ചം. 1964ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ എ. വിന്‍സെന്റ് സംവിധാനം ചെയ്ത ഭാര്‍ഗ്ഗവീനിലയത്തിന്റെ പുനരാവിഷ്‌കാരമാണ് ചിത്രം. പ്രേം നസീര്‍, വിജയനിര്‍മല, അടൂര്‍ ഭാസി, കുതിരവട്ടം പപ്പു, മധു എന്നിവരായിരുന്നു ഭാര്‍ഗ്ഗവീനിലയത്തിലെ പ്രധാന താരങ്ങള്‍.
ടൊവീനോ തോമസ്, റോഷന്‍ മാത്യു, റിമ കല്ലിങ്കല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വെക്കം മുഹമ്മദ് ബഷീറായി ടൊവീനോ എത്തുമ്പോള്‍ റിമ ഭാര്‍ഗ്ഗവിയായി എത്തുന്നു. ശശികുമാര്‍ എന്ന കഥാപാത്രത്തൊണ് റോഷന്‍ മാത്യു അവതരിപ്പിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, രാജേഷ് മാധവന്‍, ഉമ കെപി, പൂജ മോഹന്‍രാജ്, ദേവകി ഭാഗി, ചെമ്പന്‍ വിനോദ് ജോസ്, അഭിറാം രാധാകൃഷ്ണന്‍, പ്രമോദ് വെളിയനാട്, ഉമ കെ പി, ജെയിംസ് ഏലിയാസ്, ജയരാജ് കോഴിക്കോട്, എന്നിവരാണ് മറ്റു താരങ്ങള്‍.