NEWS

പ്രേം നസീറിന്റെ ആദ്യനായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

News

പ്രേനസീർ ന്ടെ ആദ്യനായിക നെയ്യാറ്റിൻകര കോമളം ഇന്ന് വിടവാങ്ങി.1951 ൽ ഇറങ്ങിയ വനപാല ആയിരുന്നു കോമള കുമാരി അമ്മ എന്ന നെയ്യാറ്റിൻകര കോമള ത്തിന്റെ ആദ്യ സിനിമ.തുടർന്ന് ആത്മശാന്തി, മരുമകൾ, ന്യൂസ് പേപ്പർബോയ്, എന്നീ സിനിമകളിൽ നായികയായി അഭിനയിച്ചു. വീട്ടുകാരുടെയും, ബന്ധുക്കളുടെയും എതിർപ്പിനെ തുടർന്ന് അഭിനയം നിർത്തി വയ്ക്കേണ്ടി വന്നു. പിന്നീട് 1980 ൽ ആരാധന, പ്രിയ, ആ പെൺകുട്ടി നീയായിരുന്നെങ്കിൽ, എന്നീ ചിത്രങ്ങളിൽ അമ്മ വേഷം ചെയ്തു. ഒരു യാഥാസ്ഥിക നായർ കുടുംബത്തിൽ പിറന്ന ഇവർ സിനിമ മേഖലയിലേയ്ക്ക് വന്നപ്പോൾ വീട്ടിൽ നിന്നും, നാട്ടിൽ നിന്നും ശക്തമായ എതിർപ്പുണ്ടായി. എന്നിട്ടും മലയാളസിനിമകളിൽ അവർ നായികയായി തിളങ്ങി.പ്രേംനസീർ മരിയ്ക്കുന്നതു വരെ അദ്ദേഹം സൗഹൃദം കാത്തു സൂക്ഷിച്ചു. പ്രേംനസീർ ഫൌണ്ടേഷൻ ന്ടെ പ്രേംനസീർ അവാർഡ് ലഭിച്ചിട്ടുണ്ട്.26 വർഷങ്ങൾക്ക് മുൻപ് സിനിമാക്കാരുടെ സംഘടനയായ അമ്മ സംഘടനയിൽ മെമ്പർഷിപ്പു നൽകുകയും മരണം വരെ അവർക്ക് കൈനീട്ടം കൊടുത്തു ആദരിയ്ക്കുകയും ചെയ്തു. മലയാളസിനിമ പിച്ച വെച്ച നാളുകളിൽ മലയാളസിനിമയ്ക്ക് സംഭാവന നൽകി ഇന്ന് 93 ആം വയസ്സിൽ അന്തരിച്ച നെയ്യാറ്റിൻ കര കോമളത്തിന് ആദരാഞ്ജലികൾ.


LATEST VIDEOS

Latest