ഇക്കുറി ഒരു കോർട്ട് റൂം ഡ്രാമയാണ്‌വിഷയം. അതായത് ഒരു കോടതിക്കുള്ളിൽ നടക്കുന്ന സംഭവങ്ങൾ ഒരു പ്രത്യേക രസച്ചരടിൽ കോർത്തിണക്കിയ ഒരു സബ്ജക്ട്. ദൃശ്യംപോലെ അടിമുടി ത്രില്ലർ ആയിട്ടുള്ള എലമെന്റ്‌സ്ഒട്ടും പ്രതീക്ഷിക്കരുത്. കോടതിയിലെ നടപടിക്രമങ്ങൾ അതേപ്പടി പകർത്തുന്നത്ലേശംബോറിംഗ്ആകുമെതിനാൽഅത്യാവശ്യം ഡ്രാമയും ഒരു പൊടിക്ക് ഫിക് ഷനുമൊക്കെ ചേർത്തിട്ടുണ്ട്. ഏതായാലുംപ്രേക്ഷകർക്ക് നിരാശപ്പെടേണ്ടിവരില്ല. ഏറെനാളിന് ശേഷം നമ്മുടെ ലാലേട്ടൻ വക്കീൽവേഷത്തിലെത്തുന്നു എന്നതും എടുത്ത് പറയേണ്ടസംഗതിയാണ് - സംവിധായകൻ ജീത്തുജോസഫ് പറയുന്നു. തന്റെ പുതിയചിത്രമായ 'നേരി'ന്റെ വിശേഷങ്ങൾ നാനയോട് പങ്കുവെയ്ക്കുകയായിരുുഅദ്ദേഹം. ആശീർവാദ്‌സിനിമാസിന്റെ ബാനറിൽ ആന്റണിപെരുമ്പാവൂർ നിർമ്മിച്ച് ജീത്തുജോസഫ്‌സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ജീത്തുജോസഫും ശാന്തിമായാദേവിയും ചേർന്നണ് നിർവ്വഹിച്ചിരിക്കുത്.
അഭിഭാഷകയായ ശാന്തി മമ്മൂട്ടി നായകനായ ഗാനഗന്ധർവ്വ നിൽഅഭിനയിച്ചു കൊണ്ടാണ്അഭിനയരംഗത്തേക്ക് കടക്കുന്നത് . തുടർ്ന്ന് ദൃശ്യം 2, നാലാംമുറ, ചിത്രീകരണം നടുവരുന്ന റാം എന്ന ചിത്രങ്ങളിലുംവേഷമിട്ടു. വിജയ് നായകനാകുന്ന ലിയോയിലും ശാന്തി ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അഭിനേതാവ് എന്ന നിലയിൽ നിന്നും തിരക്കഥാകൃത്തിന്റെറോളിലേക്ക്കൂടി മാറുമ്പോൾ ഏറെ അഭിമാനവും ആഹ്ലാദവുമുണ്ടെ്അവർ പറയുന്നു. ജീത്തുജോസഫാണ്തന്റെഎഴുത്തിന് പ്രചോദനമായതെന്നുംശാന്തിഅഭിപ്രായപ്പെടുന്നു
മോഹൻലാലിനെ കൂടാതെ പ്രിയാമണി, അനശ്വര രാജൻ, ജഗദീഷ്, സിദിഖ്, നന്ദു, ശ്രീധന്യ, മാത്യുവർഗീസ്, കലേഷ്, ശാന്തിമായാദേവി, കെ.ബി. ഗണേഷ്‌കുമാർ, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, രമാദേവി, രശ്മി അനിൽ, ഡോ.പ്രശാന്ത്തുടങ്ങിയവരാണ്മറ്റുപ്രധാന താരങ്ങൾ. വിനായക്ശശികുമാറിന്റെവരികൾക്ക്‌വിഷ്ണുശ്യാം ഈണം പകർന്നിരിക്കുന്നു . സതീഷ് കുറുപ്പ് ഛായാഗ്രഹണവും വി.എസ്. വിനായക്എഡിറ്റിംഗും നിർവ്വഹിക്കുന്നു ചിത്രത്തിന്റെ കലാസംവിധാനം ബോബനാണ്. ലിന്റോ ജീത്തുവാണ് കോസ്റ്റ്യൂംഡിസൈനർ. പി.ആർ.ഒ. വാഴൂർജോസ്. പ്രൊഡക്ഷൻ കട്രോളർ സിദ്ദു പനയ്ക്കൽ. ജീത്തുജോസഫും, ലിന്റോജീത്തുവും ചേർ് ഭദ്രദീപം തെളിയിച്ചു. ആന്റണി പെരുമ്പാവൂർ സ്വിച്ചോ കർമ്മവും എം. രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ട്ചിത്രീകരണത്തിന് ആരംഭംകുറിച്ചു. ചടങ്ങിൽ മോഹൻലാലിന്റെ അടുത്ത സുഹൃത്തുക്കൾകൂടിഒത്തുചേർന്നത്കൗതുകമായി. നീണ്ടൊരു ഇടവേളയ്ക്ക് ശേഷമാണ് ഒരു മോഹൻലാൽ ചിത്രം തലസ്ഥാനത്ത് ചിത്രീകരിക്കുന്നത്. ലാലിന്റെസുഹൃത്തുക്കളായഅശോക്കുമാറുംകിരീടംഉണ്ണിയുമടങ്ങു സംഘം അത്ആഘോഷമാക്കി മാറ്റുകയും ചെയ്തു. ഓണംഅവധിക്ക്‌ശേഷമാകും മോഹൻലാൽ സെറ്റിൽ ജോയിൻ ചെയ്യുന്നത്
തയ്യാറാക്കിയത് അനീഷ്‌മോഹനചന്ദ്രൻ