മലയാളം മാത്രമല്ലാതെ തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരമാണ് മലയാളത്തിന്റെ സ്വന്തം പൃഥിവിരാജ്. 'ആടുജീവിതം', ലൂസിഫർ രണ്ടാം ഭാഗം 'Bade Miyan Chote Miyan' എന്ന ഹിന്ദി ചിത്രം ഉൾപ്പടെ പല ചിത്രങ്ങളിൽ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചു വരുന്ന പൃഥിവിരാജ് വേറൊരു ഹിന്ദി ചിത്രത്തിലും അടുത്തുതന്നെ അഭിനയിക്കാൻ പോകുകയാണ് എന്നുള്ള വാർത്ത ലഭിച്ചിട്ടുണ്ട്.
ബോളിവുഡിലെ പ്രശസ്ത നിർമ്മാതാവും, സംവിധായകനുമായ കരൺ ജോഹർ നിർമ്മിക്കുന്ന ഒരു ചിത്രത്തിൽ അഭിനയിക്കാനാണ് പൃഥിവിരാജിന് ക്ഷണം വന്നിരിക്കുന്നത്. ഒരേ നേരം മൂന്ന്, നാല് സിനിമകൾ വരെ നിർമ്മിക്കുന്ന നിർമ്മാതാവാണ് കരൺ ജോഹർ. ഈ ചിത്രത്തിൽ ബോളിവുഡിലെ പ്രശസ്ത നടിയായ കജോളും പൃഥിവിരാജിനൊപ്പം ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ടത്രേ! ഇനിയും പേരിടാത്ത ഈ ചിത്രം സംവിധാനം ചെയ്യുന്നത് കായോ സെൽറാണിയാണ്. ചിത്രം ത്രില്ലറായാണ് ഒരുങ്ങുന്നതെന്നും റിപ്പോർട്ടുണ്ട്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമത്രേ!