'ബാഹുബലി', ഓസ്കാർ പുരസ്കാരം നേടിയ 'RRR' എന്നീ ബ്രമ്മാണ്ട സൂപ്പർഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത രാജമൗലി അടുത്ത് ഒരുക്കുന്ന ചിത്രം എങ്ങിനെയുള്ളതായിരിക്കും എന്നാണ് ആരാധകർ ഇപ്പോൾ ചർച്ച ചെയ്തു വരുന്ന വിഷയം. രാജമൗലി അടുത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെലുങ്ക് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ മഹേഷ് ബാബുവാണ് കഥാനായകനായി അഭിനയിക്കുന്നത് എന്നുള്ള വിവരം മുൻപ് നൽകിയിരുന്നു. ഇപ്പോൾ ഈ ചിത്രത്തിന് വേണ്ടിയുള്ള തിരക്കഥ ഒരുക്കുന്ന തിരക്കിലാണ് രാജമൗലി. ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് 'ബാഹുബലി', 'RRR' തുടങ്ങിയ ചിത്രങ്ങളുടെ കഥാകൃത്തും, രാജമൗലിയുടെ പിതാവുമായ വിജയേന്ദ്ര പ്രസാദ് തന്നെയാണ്. ഈ സാഹചര്യത്തിലാണ് താൻ മഹേഷ് ബാബുവിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആഗോള ആക്ഷൻ അഡ്വഞ്ചറായിരിക്കുമെന്നുള്ള വിവരം രാജമൗലി പുറത്തു വിട്ടിരിക്കുന്നത്.
അതേ സമയം, 'RRR' ചിത്രം മുഖേന ഓസ്‌കാർ ജേതാവായ സംഗീത സംവിധായകൻ കീരവാണിയും തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് ഓസ്‌കാർ ചടങ്ങിൽ നൽകിയ അഭിമുഖത്തിൽ, എന്റെ സഹോദരൻ രാജമൗലി അടുത്ത് മഹേഷ് ബാബുവിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം. ഒരു ഫോറസ്റ്റ് ആക്ഷൻ അഡ്വഞ്ചറായിരിക്കുമെന്ന് പറഞ്ഞത്. ഇപ്പോൾ ഈ ചിത്രം സംബന്ധമായി പുറത്തുവന്നു കൊണ്ടിരിക്കുന്ന പുതിയ വാർത്തകൾ ഇതൊക്കെയാണ്. 'ബാഹുബലി', 'RRR' എന്നീ ചിത്രങ്ങളുടെ ബഡ്ജറ്റിനെക്കാട്ടിലും കടത്തിവെട്ടുന്നതാണത്രെ ഈ ചിത്രത്തിന്റെ ബഡ്ജറ്റ്. ഈ ചിത്രത്തിനെ '3D'യിൽ ഒരുക്കാനും രാജമൗലിക്കു പദ്ധതിയുണ്ടത്രേ. അത് സംബന്ധമായ ചർച്ചകളും ഇപ്പോൾ നടന്നു വരുന്നുണ്ടത്രേ! ഇപ്പോൾ രാജമൗലി ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു സംവിധായകനായിരിക്കുന്ന സാഹചര്യത്തിൽ തന്റെ അടുത്ത ചിത്രം ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു ചിത്രമായിരിക്കണം എന്നതിൽ രാജമൗലി ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചു വരുന്നത് എന്നും പറയപ്പെടുന്നുണ്ട്. ഇത് കൂടാതെ ചിത്രത്തിന്റെ മറ്റുള്ള പുതിയ വാർത്തകൾക്കായി നമ്മക്ക് കാത്തിരിക്കാം!