വില്ലൻ കഥാപത്രം അവതരിപ്പിക്കാനാണോ എന്നുള്ള വിവരമൊന്നും പുറത്തുവന്നിട്ടില്ല.
90-കളിൽ റിലീസായ 'റോജ', 'ബോംബെ', 'മിൻസാരകനവ്' തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് അരവിന്ദ്സാമി. തുടർന്ന് ആരാധകർക്കിടയിൽ ജനപ്രിയനായി മാറിയ അരവിന്ദ്സാമി പിന്നീട് പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചില സിനിമകൾ വിജയമായിരുന്നില്ല. അതിനെ തുടർന്ന് കുറച്ചു വർഷങ്ങൾ സിനിമയിൽ നിന്നും മാറിനിന്ന അരവിന്ദ്സാമി പിന്നീട് 'ജയം' രവി നായകനായ 'തനി ഒരുവൻ' എന്ന ചിത്രത്തിലൂടെ വില്ലൻ കഥാപാത്രം അവതരിപ്പിച്ചു വീണ്ടും സിനിമയിൽ ശ്രദ്ധേയനായി. അതിനെ തുടർന്ന് നായകനായും, സ്വഭാവ നടനായും, വില്ലനായും തുടർന്ന് സിനിമകളിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന അരവിന്ദ്സാമിക്ക് ഇപ്പോൾ 'ദളപതി' വിജയോടൊപ്പം അഭിനയിക്കാനുള്ള അവസരവും വന്നിട്ടുണ്ട്. 'ലിയോ' എന്ന ചിത്രത്തിന് ശേഷം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണല്ലോ വിജയ് അഭിനയിക്കുന്നത്! തമിഴ് സിനിമയിലെ പ്രശസ്ത നിർമ്മാണ കമ്പനികളിൽ ഒന്നായ 'എ.ജി.എസ്.' നിർമ്മിക്കുന്ന ഈ ചിത്രത്തിലേക്കാണ് അരവിന്ദ്സാമി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്നാണു ഈ ചിത്രം കുറിച്ചുള്ള പുതിയ റിപ്പോർട്ട്. എന്നാൽ വില്ലൻ കഥാപത്രം അവതരിപ്പിക്കാനാണോ എന്നുള്ള വിവരമൊന്നും പുറത്തുവന്നിട്ടില്ല.
യുവൻ ശങ്കർ രാജ സംഗീത സംവിധാനം നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ സിമ്രൻ, പ്രിയങ്ക അരുൾ മോഹൻ, പ്രശാന്ത്, പ്രഭുദേവ എന്നിവരും അഭിനയിക്കുമെന്ന വിവരങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. എന്നാൽ അതുകുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇത് വരെ ഉണ്ടായിട്ടില്ല. അരവിന്ദ്സാമി ഈ ചിത്രത്തിൽ അഭിനയിക്കുകയാണെകിൽ അദ്ദേഹം വിജയോടൊപ്പം അഭിനയിക്കുന്ന ആദ്യത്തെ ചിത്രമായിരിക്കും ഇത്.