NEWS

LGM' ലെറ്റ്സ് ഗെറ്റ് മാരീഡ്: നദിയ മൊയ്തുവും യോഗി ബാബു ഒന്നികുന്ന ചിത്രം

News

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നദിയ മൊയ്തു. 1984 ൽ ഫാസില്‍ സംവിധാനം ചെയ്ത നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു നദിയയുടെ അരങ്ങേറ്റം. ഇതോടെ നടി മലയാളികൾക്ക് പ്രിയങ്കരിയാവുകയായിരുന്നു. നദിയ അതിവേഗം തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നായികയായി.

തമിഴിന് പുറമെ തെലുങ്കിലും നടി സജീവമായിരുന്നു. കരിയറിൽ പലപ്പോഴായി ഇടവേളകൾ എടുത്തിട്ടുള്ള നദിയ കഴിഞ്ഞ വർഷം ഭീഷ്മ പര്‍വ്വം എന്ന ചിത്രത്തിലൂടെ ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരുന്നു. വിവാഹത്തിനു ശേഷം നദിയ സിനിമയിൽ സജീവമായിരുന്നില്ല.

ഇപ്പോഴിതാ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണിയുടെ ധോണി പ്രൊഡക്ഷൻസ് ആദ്യമായി നിർമിക്കുന്ന തമിഴ് സിനിമയിൽ എത്തുകയാണ് നടി. നദിയ മൊയ്‌തു കൂടാതെ ഹരീഷ് കല്യാൺ , ലൗ ടുഡേ ഫെയിം ഇവാന , യോഗി ബാബു എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകൻ രമേശ് തമിൽമണി സംവിധാനം ചെയ്യുന്ന 'LGM' ലെറ്റ്സ് ഗെറ്റ് മാരീഡ് എന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്.

ടൈറ്റിൽ ലുക്ക് മോഷൻ പോസ്റ്ററും ജനുവരി 27ന് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ചിത്രത്തിൻ്റെ ഷൂട്ടിംഗ് സൈറ്റ് ചിത്രങ്ങളും പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം നടനായ യോഗി ബാബു ഷൂട്ടിംഗ് സൈറ്റിൽ നദിയയുമൊതുള്ള ചിത്രം പങ്കുവച്ചിരുന്നു. നിരവധി പേരാണ് ലൈക്കും കമൻ്റുമായി രംഗത്തെത്തിയത്. ഒരു ചിത്രത്തിൽ രണ്ട് മെഗാ പ്രതിഭകൾ, ഒറ്റ ഫ്രെയിമിൽ എന്റെ പ്രിയപ്പെട്ട ആളുകൾ എന്നിങ്ങനെ ആരാധകർ കമൻ്റുകൾ ഇട്ട് ഇഷ്ടം അറിയിച്ചു.

തമിഴിന് ​​പുറമെ, സയൻസ് ഫിക്ഷൻ, ക്രൈം ഡ്രാമ, കോമഡി, സസ്‌പെൻസ് ത്രില്ലർ എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ ഉടനീളം ആവേശകരവും അർത്ഥവത്തായതുമായ ഉള്ളടക്കം സൃഷ്ടിക്കുന്നതിനും നിർമ്മിക്കുന്നതിനുമായി ഒന്നിലധികം ചലച്ചിത്ര നിർമ്മാതാക്കളുമായും തിരക്കഥാകൃത്തുക്കളുമായും ധോണി എന്റർടൈൻമെന്റ് ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ടുണ്ട്.


Feactures