NEWS

'കൽക്കി-2898AD' ചിത്രം കുറിച്ചുള്ള പുതിയ വാർത്ത..

News

പ്രഭാസ്, കമൽഹാസൻ, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ്  'കൽക്കി-2898 AD'. തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകനായ  നാഗ് അശ്വിൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തു വരുന്നത്. ഇത് തെലുങ്കിൽ മാത്രമല്ല തമിഴ്,    ഹിന്ദി തുടങ്ങി ഒരുപാട് ഭാഷകളിൽ റിലീസാകാനിരിക്കുന്ന  ഒരു ബ്രമ്മാണ്ഡമായ പാൻ-ഇന്ത്യൻ ചിത്രമായിട്ടാണ്  ഒരുങ്ങുന്നത്. സയൻസ് ഫിക്ഷൻ കലർന്ന ഒരു ഫാൻ്റസി സിനിമയായിട്ടൊരുങ്ങുന്ന ഈ ചിത്രം 6000 വർഷത്തിനിടയിൽ നടക്കുന്ന കഥ പറയുമത്രെ! അടുത്തിടെ ഈ ചിത്രം കുറിച്ച് സംവിധായകൻ നാഗ് അശ്വിനാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. അദ്ദേഹം സംസാരിക്കുമ്പോൾ   ''ഈ സിനിമയുടെ കഥ മഹാഭാരത കാലഘട്ടത്തിൽ ആരംഭിച്ച് 2898-ൽ അവസാനിക്കുന്നത് മാതിരിയാണ്.  അതുകൊണ്ടാണ് ചിത്രത്തിന്  'കൽക്കി-2898AD' എന്ന തലക്കെട്ട് നൽകിയിരിക്കുന്നത്. ആറായിരം വർഷമായി നടക്കുന്ന പ്രധാന കാര്യങ്ങളെല്ലാം ഈ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാവിയിൽ ഈ ലോകം എങ്ങനെയായിരിക്കുമെന്നും ഒരു ഭാവന സൃഷ്ടിയായി ചിത്രീകരിക്കുന്നുണ്ട്.  അത് വളരെ ആശ്ചര്യകരവും,  വിസ്മയകരവുമായിരിക്കും'' എന്നാണ് പറഞ്ഞിരിക്കുന്നത്.


LATEST VIDEOS

Top News