NEWS

ആര്യയുടെ 'സാർപേട്ട പരമ്പര' രണ്ടാം ഭാഗത്തിന്റെ പുതിയ വാർത്തകൾ...

News

തമിഴ് സിനിമയിലെ പ്രമുഖ സംവിധായകന്മാരിൽ ഒരാളായ പ.രഞ്ജിത്ത് സംവിധാനം ചെയ്തു,   മലയാളി നടനായ ആര്യ നായകനായി അഭിനയിച്ചു 2021-ൽ OTT പ്ലാറ്റ്‌ഫോമിൽ പുറത്തിറങ്ങി സൂപ്പർഹിറ്റായ ചിത്രമാണ് 'സാർപേട്ട പരമ്പര'.  നിരൂപക പ്രശംസയും  നേടിയിയിരുന്ന ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം എടുക്കുന്ന വിവരം കഴിഞ്ഞ വർഷം മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു. . എന്നാൽ പിന്നീട് ചിത്രം എന്ന് തുടങ്ങുമെന്നൊന്നും  അറിയിച്ചിരുന്നില്ല. പ.രഞ്ജിത്ത് സംവിധാനം ചെയ്തു അടുത്ത് പുറത്തുവരാനിരിക്കുന്ന ചിത്രം വിക്രം നായകനാകുന്ന 'തങ്കലാൻ' ആണ്. ഏപ്രിൽ മാസം റീലിസാകാനിരിക്കുന്ന ഈ ചിത്രത്തിന്റെ പണികൾ പൂർത്തിയായി എന്നാണു പറയപ്പെടുന്നത്. 

ഈ ചിത്രത്തിന്റെ റിലീസിന് ശേഷം പ.രഞ്ജിത്ത് ഒരുക്കുന്നത് സാർപേട്ട പരമ്പരയുടെ രണ്ടാം ഭാഗമാണത്രെ! അതിന് വേണ്ടി ആര്യ ബോക്സിംഗ് പരിശീലനം ആരംഭിക്കുകയും ചെയ്തു. ആര്യ  പരിശീലനം നേടുന്ന വീഡിയോ ആര്യ തന്നെ തൻ്റെ സോഷ്യൽ മീഡിയയിൽ  ഈയിടെ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഈ ചിത്രം കുറിച്ച് മറ്റുള്ള ചില വിവരങ്ങൾ ലഭിച്ചിരിക്കുന്നത്. അതായത് ഈ ചിത്രം 100 കോടിയിൽ കുറയാതെ വൻ ബഡ്ജറ്റിലാണത്രെ ഒരുങ്ങുന്നത്. ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണത്രെ ഈ ചിത്രം ഒരുങ്ങുന്നത്. അതുകൊണ്ട് തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി സിനിമയിലെ ചില പ്രമുഖ താരങ്ങളെ ഈ ചിത്രത്തിൽ അണിനിരത്താനും സംവിധായകൻ പ.രഞ്ജിത്ത് പ്ലാൻ ചെയ്തിട്ടുണ്ടത്രെ! അതുപോലെ നായകി കഥാപാത്രം അവതരിപ്പിക്കുന്നത് ബോളിവുഡിലെ ഒരു പ്രശസ്ത താരമായിരിക്കും എന്നും പറയപ്പെടുന്നുണ്ട്. ഇപ്പോൾ ഇത് സംബന്ധമായുള്ള ചർച്ചകൾ നടന്നു വരികയാണത്രെ!  ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം 'തങ്കലാൻ' റിലീസിന് ശേഷം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നും പറയപ്പെടുന്നുണ്ട്. കാരണം 'തങ്കലാൻ' തെന്നിന്ത്യൻ സിനിമാ ലോകം തന്നെ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ്. ഈ ചിത്രത്തിന്റെ വിജയം കുറിച്ചുള്ള റിപ്പോർട്ട് അനുസരിച്ചായിരിക്കും പ.രഞ്ജിത്തിന്റെ അടുത്ത നീക്കം എന്നാണു പറയപ്പെടുന്നത്.


LATEST VIDEOS

Top News