NEWS

റോളക്സ്‌ ഉൾപ്പടെ സൂര്യയുടെ അടുത്ത 5 സിനിമകളെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പുറത്ത്‌

News

 തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ സൂര്യ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം 'കങ്കുവ'യാണ്. 'സിരുത്തൈ' ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രം10 ഭാഷകളില്‍  പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ട്. '3D'യിൽ ബ്രമ്മാണ്ഡമായി ഒരുങ്ങി വരുന്ന ഈ ചിത്രം നിർമ്മിക്കുന്നത് പ്രശസ്ത തെന്നിന്ത്യൻ സിനിമാ നിർമ്മാതാവായ ജ്ഞാനവേൽ രാജയുടെ  'സ്റ്റുഡിയോ ഗ്രീനും' വംശി പ്രമോദിന്റെ 'യുവി ക്രീയേഷൻസും' ചേർന്നാണ്. ഈ ചിത്രത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ഈ ചിത്രത്തിനെ തുടർന്ന് സൂര്യയുടെ 43-മത്തെ ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബർ മാസം തുടങ്ങും. 
 

മുൻപ് പ്രഖ്യാപിക്കപ്പെട്ട വെട്രിമാരനും, സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ 'വാടിവാസ'ലിന്റെ ചിത്രീകരണം വെട്രിമാരൻ ഇപ്പോൾ സംവിധാനം ചെയ്തു വരുന്ന 'വിടുതലൈ' രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്ങ് തീർന്നതും തുടങ്ങും. 'കലൈപ്പുലി' എസ്.താണു നിർമ്മിക്കുന്ന  'വാടിവാസലും' ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ്. ജല്ലിക്കെട്ടിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ഇത്.  ഈ ചിത്രത്തിനു ശേഷമാണ് സൂര്യ,  ലോഗേഷ് കനകരാജുമായി ഒത്തുചേരുന്ന ചിത്രം തുടങ്ങാനിരിക്കുന്നത്.  കമൽഹാസൻ നായകനായി വന്ന 'വിക്രം' സിനിമയിൽ സൂര്യ അവതരിപ്പിച്ച 'റോളക്സ്' കഥാപാത്രത്തിനെ കേന്ദ്രീകരിച്ചു ലോഗേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ഇത്. ഈ ചിത്രത്തിന് ശേഷം 'ഇരുമ്പുക്കൈ മായാവി' എന്ന ചിത്രമാണ് സൂര്യയുടേതായി ഒരുങ്ങാനിരിക്കുന്നത്.    
 

ഈ വിവരങ്ങൾ അടുത്തിടെ തന്റെ ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സൂര്യ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതിൽ സൂര്യയുടെ 43-മത്തെ ചിത്രം സംവിധാനം ചെയ്യുന്നത് ആരാണ്, അതുപോലെ 'ഇരുമ്പുക്കൈ മായാവി' സംവിധാനം ചെയ്യുന്നത് ആരാണ് എന്നുള്ള വിവരങ്ങൾ സൂര്യ വെളിപ്പെടുത്തിയിട്ടില്ല.


LATEST VIDEOS

Top News