മാത്യൂ തോമസ്, നസ്ലിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി മാഡിസണ്‍ സംവിധാനം ചെയ്ത ചിത്രമാണ് നെയ്മര്‍. ചിത്രത്തിന്റെ കഥ എഴുതിയതും സംവിധായകന്‍ തന്നെയാണ്. ഒരു നായയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ഒരു അണ്ടര്‍ ഡോഗ് വന്ന ഹീറോ ആവുന്ന കഥയാണ് ചിത്രം പറയുന്നത്. രണ്ടര മാസം പ്രായമുഉള്ള ഒരു നാടന്‍ നായയെ പരിശീലിപ്പിച്ചാണ് നെയ്മര്‍ ചിത്രീകരിച്ചത്.
വിജയരാഘവന്‍, ജോണി ആന്റണി, ഷമ്മി തിലകന്‍, വിജയരാഘവന്‍, മണിയൻപിള്ള രാജു, ബേബി ദേവനന്ദ, സജിൻ ഗോപു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.