NEWS

DNA'യിൽ അഥർവയുടെ നായികയായി നിമിഷ സജയൻ...

News

ഈയിടെ പുറത്തുവന്നു സൂപ്പർഹിറ്റായ 'സിത്ത' എന്ന തമിഴ് ചിത്രം മുഖേന തമിഴിൽ അരങ്ങേറ്റം കുറിച്ച മലയാളി താരമാണ് നിമിഷ സജയൻ. ഈ ചിത്രത്തിനെ തുടർന്ന് 'ജിഗിർദണ്ഡ ഡബിൾ എക്‌സ്' എന്ന ചിത്രത്തിലും അഭിനയിച്ച നിമിഷ സജയന്റേതായി അടുത്ത് റിലീസാകാനിരിക്കുന്ന തമിഴ് ചിത്രമാണ് 'മിഷൻ ചാപ്റ്റർ വൺ'. ഈ സാഹചര്യത്തിൽ നിമിഷക്ക് 'DNA' എന്ന പേരിൽ ഒരുങ്ങുന്ന മറ്റൊരു തമിഴ് ചിത്രത്തിൽ അഭിനയിക്കാനും അവസരം വന്നിട്ടുണ്ട്. തമിഴ് സിനിമയിലെ ഇളംതലമുറ നായകന്മാരിൽ ഒരാളായ അഥർവയാണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് 'ഒരു നാൾ കൂത്ത്' 'മോൺസ്റ്റർ' 'പർഹാന' എന്നീ വ്യത്യസ്ത സൂപ്പർഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത നെൽസൺ വെങ്കിടേശനാണ്. ഈ ചിത്രം നിർമ്മിക്കുന്നത് ഈയിടെ റിലീസായി ആരാധകരുടെ ശ്രദ്ധ നേടിയ 'ടാഡാ' എന്ന ചിത്രം നിർമ്മിച്ച 'ഒളിമ്പിയ പിക്‌ചേഴ്‌സ്' അംബേദ് കുമാറാണ്. വ്യത്യസ്ത കഥാപാത്രങ്ങൾ തിരഞ്ഞെടുത്തു അഭിനയിക്കുന്ന നിമിഷ സജയന് ഈ ചിത്രവും തമിഴിൽ ശ്രദ്ധ നൽകുന്ന സിനിമയായിരിക്കും എന്നാണു പറയപ്പെടുന്നത്. ചിത്രം കുറിച്ചുള്ള മറ്റുള്ള വിവരങ്ങളുടെ പ്രഖ്യാപനം അടുത്ത് തന്നെ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.


LATEST VIDEOS

Top News