'തിരുച്ചിട്രമ്പലം' എന്ന തമിഴ് സിനിമയിൽ മികച്ച അഭിനയം കാഴ്ച്ച വെച്ചതിന് മികച്ച നടിയായി ദേശീയ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന നിത്യ മേനോൻ '19 (1) (എ)' എന്ന മലയാള സിനിമയിൽ തമിഴ് സിനിമയിലെ മുൻനിര നായന്മാരിൽ ഒരാളായ വിജയ്‌സേതുപതിക്കൊപ്പം അഭിയനയിച്ചിരുന്നു. വ്യത്യസ്തമായ കഥ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ ചിത്രത്തിനെ തുടർന്ന് മറ്റൊരു വ്യത്യസ്തമായ ചിത്രത്തിലും അടുത്ത് തന്നെ വിജയ് സേതുപതിക്കൊപ്പം അഭിനയിക്കാനിരിക്കുകയാണ് നിത്യമേനോൻ. തമിഴിൽ 'പസങ്ക', 'മരീന', 'ഇത് നമ്മ ആള്', 'കടയ്‌ക്കുട്ടി സിംഗം', 'എതർക്കും തുണിന്ധവൻ' തുടങ്ങി ഒരുപാട് ചിത്രങ്ങൾ സംവിധാനം ചെയ്ത പാണ്ടിരാജ് അടുത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ്സേതുപതിയും, നിത്യ മേനോനും വീണ്ടും ഒന്നിച്ചഭിനയിക്കുന്നത്. നിത്യ മേനോന് ഈ ചിത്രത്തിൽ വളരെ അതുല്യമായ ഒരു കഥാപാത്രമാണത്രെ! ഈ ചിത്രത്തിൽ വിജയ്സേതുപതി പൊറോട്ട മാസ്റ്റരുടെ കഥാപത്രത്തിലാണ് അഭിനയക്കുന്നത് എന്നും ഒരു റിപ്പോർട്ടുണ്ട്. ഇത് പാണ്ടിരാജുവും, വിജയ്സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനവും, ചിത്രത്തിന്റെ ചിത്രീകരണവും അടുത്ത് തന്നെ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.