വിജയ്, കമൽഹാസൻ, രജനികാന്ത്, കാർത്തി തുടങ്ങിയ മുൻനിര താരങ്ങളെ ഉൾപ്പെടുത്തി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ലോഗേഷ് കനകരാജ്, തന്റെ സ്വന്തം നിർമ്മാണ കമ്പനിയായ 'ജി സ്ക്വാഡ്' വഴി സിനിമകളും നിർമ്മിക്കുന്നുണ്ട്. അതനുസരിച്ച് 'ഫയിറ്റ് ക്ലബ്' എന്ന ചിത്രം നിർമ്മിച്ച ലോഗേഷ് കനകരാജ് അടുത്തതായി നിർമ്മിക്കുന്ന ചിത്രമാണ് 'ബെൻസ്.
കഴിഞ്ഞ വർഷം പ്രഖ്യാപിച്ച . ഈ ചിത്രത്തിന്റെ കഥ ലോഗേഷ് കനകരാജിന്റേത് തന്നെയാണ്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് ശിവകാർത്തികേയനെ നായകനാക്കി 'റെമോ' എന്ന ചിത്രവും, കാർത്തിയെ നായകനാക്കി 'സുൽത്താൻ' എന്ന ചിത്രവും സംവിധാനം ചെയ്ത ഭാഗ്യരാജ് കണ്ണനാണ്. രാഘവാ ലോറൻസാണ് ഈ ചിത്രത്തിൽ കഥയുടെ നായകനായി അഭിനയിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായതിനെ തുടർന്ന് ഷൂട്ടിങ്ങ് അടുത്തുതന്നെ തുടങ്ങാനിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ രാഘവാ ലോറൻസിനൊപ്പം നിവിൻ പോളിയും, മാധവനും അഭിനയിക്കുന്നുണ്ടെന്നുള്ള വാർത്തയും പുറത്തുവന്നിരിക്കുന്നത്. മാധവനും, നിവിൻ പോളിയും ചിത്രത്തിൽ അഭിനയിക്കാനുള്ള കരാറിൽ ഒപ്പുവെച്ചതായുള്ള റിപ്പോർട്ടുകളും, അതുപോലെ സായ് അഭയങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നതെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.