NEWS

വിവാഹനിശ്ചയ വ്ലോഗുമായി നടി നൂറിന്‍ ഷെരീഫ്

News

കഴിഞ്ഞ വർഷം ഡിസംബർ 24ന് ആയിരുന്നു നടി നൂറിൻ ഷെരീഫിന്റെയും നടൻ ഫഹിം സഫറിന്റെയും വിവാഹനിശ്ചയം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. ദീര്‍ഘനാളുകളായി ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് സിനിമാ രംഗത്തുള്ള പലരും അറിഞ്ഞതു തന്നെ വിവാഹനിശ്ചയത്തിന്റെ അന്നാണ്. ഇപ്പോഴിതാ തന്റെ വിവാഹനിശ്ചയത്തിനായുളള ഒരുക്കങ്ങളുടെ വിഡിയോ പ്രേക്ഷകർക്കായി പങ്കുവയ്ക്കുകയാണ് നൂറിൻ.

നടിയുടെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്. ഒരുക്കങ്ങൾക്കു ശേഷം വിവാഹനിശ്ചയവേദിയിലേക്ക് നൂറിൻ വണ്ടി ഓടിച്ചുപോകുന്നതും കാണാം.

കൊല്ലം സ്വദേശിയായ നൂറിന. ജൂണ്‍, മാലിക്, ഗാങ്‌സ് ഓഫ് 18, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഫഹീം സഫര്‍ ശ്രദ്ധനേടുന്നത്. മധുരത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ്.

2017 ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിലൂടെയാണ് നൂറിന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഒരു അഡാര്‍ ലൗ എന്ന സിനിമയില്‍ നായികയായും എത്തി. സാന്താക്രൂസ്, വെള്ളേപ്പം, ബര്‍മൂഡ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.‌


LATEST VIDEOS

Top News