NEWS

'ലിയോ' ട്രെയിലർ റിലീസ് ചെയ്ത സിനിമാ തിയേറ്ററുകൾക്ക് നോട്ടീസ്...

News

വിജയ് നായകനായി,  ലോകേഷ് കനകരാജ് സംവിധാനം ചെയ്തിരിക്കുന്ന 'ലിയോ' ഈ മാസം 19ന് തിയേറ്ററുകളിലെത്താനിരിക്കുകയാണല്ലോ. ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ഓഡിയോ പ്രകാശന ചടങ്ങ് നടക്കാത്ത സാഹചര്യത്തിലാണ് ചിത്രത്തിന്റെ ട്രെയിലർ  കഴിഞ്ഞ അഞ്ചാം തിയ്യതി റിലീസ് ചെയ്തത്. ഇതിൽ വിജയ് സംസാരിക്കുന്ന ഒരു അശ്ലീല വാക്ക് ഇപ്പോൾ ഏറെ വിവാദമായിരിക്കുകയാണ്. അതേ സമയം 'ലിയോ' ട്രെയിലർ യൂട്യൂബിൽ സെൻസർ ചെയ്യാതെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ഈ ട്രെയിലർ ചെന്നൈയിലുള്ള ചില തിയേറ്ററുകൾ  ഉൾപ്പെടെ തമിഴ്നാട്ടിലെ ഏതാനും തിയറ്ററുകളിൽ പ്രദർശിപ്പിച്ചിരുന്നു. അതിനോടനുബന്ധിച്ചു ചെന്നൈയിലുള്ള രോഹിണി സിൽവർ സ്ക്രീൻ എന്ന തിയേറ്ററിൽ വിജയ്‌യുടെ ആരാധകർ നടത്തിയ ആഘോഷ പ്രകടനങ്ങളിൽ ഒരുപാട് ചെയറുകൾ നാശനഷ്ടമായ വാർത്തകളും പുറത്തുവന്നിരുന്നല്ലോ!     

ഈ സാഹചര്യത്തിലാണ് സെൻട്രൽ ബോർഡ് ഓഫ് സെൻസർഷിപ്പ് സെൻസർ ചെയ്യാത്ത ട്രെയിലർ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചത് ക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് ബന്ധപ്പെട്ട തിയറ്ററുകൾക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. സെൻസർ സർട്ടിഫിക്കറ്റില്ലാതെ ട്രെയിലർ പ്രദർശിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും നോട്ടീസിൽ പറഞ്ഞിരിക്കുന്നു. ഇതിന് എന്ത് മറുപടിയാണ് തിയേറ്റർ നിർവാഹികൾ നൽകാൻ പോകുന്നത് എന്നറിയുവാൻ കാത്തിരിക്കുകയാണ് വിജയ്‌യുടെ ആരാധകർ!


LATEST VIDEOS

Top News