NEWS

തമിഴിൽ റീ-റിലീസാകുന്ന പഴയ ചിത്രങ്ങൾ.... കാരണം?

News

ഈയിടെയായി തമിഴ്നാട്ടിൽ അതിലും ചെന്നൈയിലുള്ള തിയേറ്ററുകളിൽ പഴയ സൂപ്പർഹിറ്റ് ചിത്രങ്ങൾ തുടർന്ന് റീ-റിലീസ് ചെയ്തുവരുന്നുണ്ട്. ഇങ്ങിനെ റിലീസാകുന്ന ചിത്രങ്ങൾക്ക്  ആരാധകരിൽ നിന്നും മികച്ച പ്രതികരണവും ലഭിക്കുന്നുണ്ട്. ധനുഷ്, ശ്രുതിഹാസൻ നായകൻ, നായികയായി അഭിനയിച്ച  '3', സൂര്യയുടെ 'വാരണം ആയിരം' കമൽഹാസന്റെ 'വേട്ടൈയാട് വിളൈയാട്', രജനികാന്തിന്റെ 'ബാഷ'  അജിത്തിന്റെ 'വാലി', 'ബില്ലാ', വിജയ്‌യുടെ 'കാതലുക്ക് മരിയാതൈ', വിജയ്സേതുപതിയും, തൃഷയും ഒന്നിച്ച '96', സിമ്പുവിന്റെ 'വിണ്ണൈത്താണ്ടി വരുവായാ' തുടങ്ങിയ ചിത്രങ്ങൾ റിലീസാകുകയുണ്ടായി. ഇതോടൊപ്പം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്തു സൂപ്പർഹിറ്റായ 'പ്രേമം' എന്ന മലയാള  ചിത്രവും ചെന്നൈയിലുള്ള ചില മുൾട്ടിപ്ളെക്സ് തിയേറ്ററുകളിൽ ഇപ്പോൾ പ്രദർശിപ്പിച്ചു വരുന്നുണ്ട്.  ഈ ചിത്രങ്ങളെ തുടർന്ന് ഇനിയും പല പഴയ തമിഴ് സിനിമകൾ അടുത്തടുത്ത് റിലീസാകാനിരിക്കുകയാണ്. ഇതിന്റെ ഭാഗമായി വിജയ്യും , തൃഷയും ഒന്നിച്ചഭിനയിച്ചു സൂപ്പർ ഡ്യൂപ്പർ ഹിറ്റായ 'ഗില്ലി' റീ-റിലീസിനൊരുങ്ങി വരികയാണ്. ഈ ചിത്രം ഏപ്രിൽ 17ന് റിലീസാകുമെന്നാണ്  പ്രഖ്യാപിച്ചിരിക്കുന്നത്.
   

ഇങ്ങിനെ പഴയ സിനിമകൾ വീണ്ടും റിലീസാകാൻ കാരണം അടുത്ത് തന്നെ ലോകസഭാ തിരഞ്ഞെടുപ്പും, സ്കൂൾ, കോളേജ് പരീക്ഷകളും നടക്കാനിരിക്കുകയാണല്ലോ! അതിനാൽ മുൻനിര താരങ്ങൾ അഭിനയിച്ചിട്ടുള്ള ചിത്രങ്ങളുടെ റിലീസ് എല്ലാം മാറ്റിവച്ചിരിക്കുകയാണ്. എലെക്ഷൻ റിസൾട്ട് വന്നതിന് ശേഷമേ മുൻനിര താരങ്ങൾ അണിനിരക്കുന്ന ചിത്രങ്ങളുടെ റിലീസ് ഉണ്ടാവുകയുള്ളൂ. ഇപ്പോൾ ചെറുകിട ചിത്രങ്ങളാണ് തിയേറ്ററുകളിലേക്ക് വരുന്നത്.  ഈ ചിത്രങ്ങൾ കാണാൻ ആരാധകർക്ക് അധികം താല്പര്യവുമില്ല. വ്യത്യസ്ത പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രങ്ങളാണെകിൽ മാത്രമേ ആരാധകർ  തിയേറ്ററുകളിലേക്ക് വരികയുള്ളൂ. ഇതിനാൽ തിയേറ്റർ ഉടമകൾ എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ്. ഈ സാഹചര്യത്തിലാണ് ആരാധകരെ തിയേറ്ററുകളിലേക്ക് കൊണ്ടുവരുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി മുൻപ് റിലീസായി സൂപ്പർഹിറ്റായ ചിത്രങ്ങൾ  റീ-റിലീസ് ചെയ്യുന്നത്. ഇതിനായി ഒരു ചില തിയേറ്ററുകളായിൽ ടിക്കറ്റ് വിലയും കുറച്ചിട്ടുണ്ട്.


LATEST VIDEOS

Top News