നീണ്ട ഇടവേളയ്ക്കുശേഷം ജയറാമും കാളിദാസ് ജയറാമും ഒന്നിച്ചഭിനയിക്കുന്ന 'ആശകള്‍ ആയിരം' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് കാലെടുത്തുവയ്ക്കുന്ന സൂര്യ ബാലസുബ്രഹ്മണ്യത്തിന്‍റെ വിശേഷങ്ങളിലേക്ക്....
ഹലോ സൂര്യ..
ഹലോ.
സ്വദേശം എവിടെയാണ്?
വീട് മംഗലം ഡാം, പാലക്കാട്
പ്രൊഫഷന്‍?
മുന്‍പ് ഒരു കമ്പനിയില്‍ വര്‍ക്ക് ചെയ്തിരുന്നു.... പിന്നീട് ജോലി രാജിവെച്ചു. ഇപ്പോള്‍ സിനിമ ട്രൈ ചെയ്യുന്നു. കൂടെ പരസ്യങ്ങളും മോഡലിങ്ങും ഫോട്ടോഷൂട്ടും ചെയ്തുവരുന്നു.
എങ്ങനെ സിനിമയില്‍ എത്തിപ്പെട്ടു?
ഒരുപാട് ഓഡിഷന്‍സ് അറ്റന്‍ഡ് ചെയ്യാറുണ്ടായിരുന്നു. ഒടുവില്‍ സമയം തെളിഞ്ഞു.
ആശകള്‍ ആയിരത്തിന്‍റെ വിശേഷങ്ങള്‍?
ശരിക്കും ആയിരത്തോളം ആശകളുമായാണ് ഞാനും ഈ സിനിമയില്‍ അഭിനയിച്ചത്.

ജയറാമേട്ടന്‍റെ കൂടെ അഭിനയിച്ചപ്പോള്‍ ഉണ്ടായ അനുഭവം?
ചെറുപ്പം മുതല്‍ ഞാന്‍ ആരാധിച്ചിരുന്ന നടനാണ് അദ്ദേഹം... അദ്ദേഹത്തിന്‍റെ ഓരോ ഫാമിലി സിനിമകളും കാണുമ്പോള്‍ കൂടെ അഭിനയിക്കാന്‍ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ഒടുവില്‍ ഈ സിനിമയില്‍ അദ്ദേഹത്തിന്‍റെ മകളായി അഭിനയിക്കാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷം. ഞാന്‍ അതിനെ വലിയൊരു ഭാഗ്യമായി കാണുന്നു.
ഇതിലെ കഥാപാത്രത്തിനെക്കുറിച്ച്?
ജയറാമേട്ടന്‍റെയും ആശച്ചേച്ചിയുടെയും മകളായാണ് അഭിനയിക്കുന്നത്. കാളിദാസിന്‍റെ അനിയത്തിയുടെ ക്യാരക്റ്റര്‍ ആണ്. ആര്യ എന്നാണ് കഥാപാത്രത്തിന്‍റെ പേര്.
ഇത്രയും വലിയ താരങ്ങളുടെ കൂടെ അഭിനയിച്ചപ്പോള്‍ എന്ത് തോന്നി..?
ആദ്യസീന്‍ ജയറാമേട്ടന്‍റെയും കാളിദാസിന്‍റെയും കൂടെയായിരുന്നു. സത്യം പറഞ്ഞാല്‍ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. അതേസമയം എക്സൈറ്റ്മെന്‍റും ഉണ്ടായിരുന്നു... പിന്നെ അവരുടെ സപ്പോര്‍ട്ട് കൂടെ ഉണ്ടായിരുന്നത് കൊണ്ട് ആദ്യ സീന്‍ ഓക്കെ ആയി.. പിന്നീടങ്ങോട്ട് ഒരു കുടുംബം പോലെയായിരുന്നു സെറ്റ്.
ഈ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകള്‍?
നല്ല പ്രതീക്ഷയുണ്ട്... എന്‍റെ ഫാമിലിയും ഫ്രണ്ട്സുമൊക്കെ സിനിമ കാണാന്‍ കാത്തിരിക്കുകയാണ്.
പുതിയ സിനിമകള്‍?
ഡിസ്ക്കഷന്‍സ് നടക്കുന്നു. തീരുമാനം ആയിട്ടില്ല.
പഠനം?
എം.ബി.എ കഴിഞ്ഞു.
ഡാന്‍സര്‍ കൂടെയാണല്ലേ?
അതെ, ക്ലാസിക്കല്‍ ഡാന്‍സറാണ്.. സ്റ്റേറ്റ് കലോത്സവത്തില്‍ പങ്കെടുത്തിട്ടുണ്ട്... കൂടാതെ ആയോധനകലകളും അഭ്യസിച്ചിട്ടുണ്ട്. എം.എം.എ പഠിച്ചിട്ടുണ്ട്, സ്റ്റേറ്റ് ബോക്സിങ് ഫസ്റ്റ് ആയിരുന്നു.
ആശാ ശരത്തിനെക്കുറിച്ച്?
സെറ്റില്‍ ഏറ്റവും കൂടുതല്‍ കമ്പനി ആശച്ചേച്ചിയോടായിരുന്നു. ഒരുപാട് നല്ലകാര്യങ്ങള്‍ പറഞ്ഞുതരുമായിരുന്നു... എന്നെ നല്ല രീതിയില്‍ കംഫോര്‍ട്ട് ആക്കുമായിരുന്നു.
ഫാമിലി?
അമ്മ രാധിക ടീച്ചറാണ്.. അച്ഛന്‍ ബാലസുബ്രഹ്മണ്യന്‍, കൃഷി ആണ്... അനിയന്‍ സ്വരൂപ് എഞ്ചിനീയര്‍ വിദ്യാര്‍ത്ഥിയാണ്.
ഫ്യൂച്ചര്‍ പ്ലാന്‍സ്?
ഇനിയും ഒരുപാട് നല്ല സിനിമകള്‍ ചെയ്യണമെന്നാഗ്രഹമുണ്ട്, നല്ല കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു.