സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന രജനി ചിത്രമാണ് വേട്ടയ്യന്‍. ഈ കാത്തിരിപ്പിന് കാരണങ്ങള്‍ അനവധിയാണ്. ബോളിവുഡിന്‍റെ സ്വന്തം ബിഗ് ബി അമിതാഫ് ബച്ചനും സൌത്ത് ഇന്ത്യന്‍ സിനിമയില്‍ വലിരൊരു ആരാരധകവൃദ്ധമുള്ള ഫഹദ് ഫാസിലും ഒന്നിക്കുന്നു എന്നതാണ് വേട്ടയ്യന്‍റെ ഏറ്റവും വലിയ ആകര്‍ഷണം. ജയ് ഭീം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ടി.ജെ ഞാനവേല്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. അന്‍പറിവിന്‍റെ ഹൈ - വോള്‍ട്ടേജ് ആക്ഷന്‍ സ്വീക്വന്‍സുകള്‍ കൊണ്ട് സംമ്പന്നമായിരിക്കും വേട്ടയ്യന്‍. ക്ലാസും മാസും ഒരേപോലെ ഒത്തു ചേര്‍ന്ന രീതിയില്‍ ആയിരിക്കും രജനികാന്തിന്റെ കഥാപാത്രം പ്രേക്ഷകരുടെ മുന്നിലേയ്ക്കെത്തുന്നത്. മലയാളത്തിന്‍റെ മറ്റൊരു താരമായ മഞ്ജുവാര്യരും തെലുങ്ക് സൂപ്പര്‍ താരം റാണ ദഗ്ഗുബാട്ടിയും ചിത്രത്തിലെ ശ്രദ്ധേയ സാന്നിദ്ധ്യങ്ങളാണ്. രജനിക്ക് വില്ലനായി മലയാളി താരം സാബുമോന്‍ അബ്ദു സ എത്തുന്നു എന്നതാണ് ചിത്രത്തിലെ വലിയൊരു സര്‍പ്രയിസ്. ആഴത്തിലുള്ള വൈകാരിക മുഹൂര്‍ത്തങ്ങളും ശക്തമായ കഥാപാത്രങ്ങളുടെ സംഘര്‍ഷങ്ങളും ചേര്‍ന്നുകൊണ്ടുള്ള ഫാമിലി ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കും ചിത്രമെന്ന സൂചനകള്‍ ആണ് ട്രെയിലര്‍ നല്‍കുന്നത്. എസ്.ആര്‍ കതിരിന്‍റെ മികച്ച ചായാഗ്രഹണ മികവാണ് വേട്ടയ്യന്റെ മറ്റൊരു ആകര്‍ഷണം. ജയിലറിനു ശേഷം അനിരുദ്ധ് രവിചന്ദറിന്‍റെ മാസ്സ് ബി.ജി.എം വേട്ടയ്യന്‍റെ പ്രതീക്ഷകളെ ഒരു പടി കൂടി മുകളില്‍ എത്തിക്കുന്നു. ഷബീർ കല്ലറക്കൽ, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, രീതിക സിങ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന്‍ കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ എന്നിവരുമാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.