തിരുവനന്തപുരം: മലയാള സിനിമയിലെ ആദ്യ നായിക പി കെ റോസിയ്ക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍. പി കെ റോസിയുടെ 120-ാം ജന്മവാര്‍ഷികത്തിലാണ് ഗൂഗിള്‍ ഡൂഡില്‍ ആദരമര്‍പ്പിച്ചത്.
ജെ സിഡാനിയേലിനന്റെ വിഗത കുമാരനിലാണ് പി കെ റോസി, നായികയായി വേഷമിട്ടത്. കീഴ്ജാതിക്കാരിയായ റോസി, സവര്‍ണ സ്ത്രീയുടെ വേഷമായിരുന്നു സിനിമയില്‍ ചെയ്തത്. ഇതിനെതിരെ വന്‍ പ്രതിഷേധങ്ങളും അക്കാലത്ത് അരങ്ങേറിയിരുന്നു. പൊതു മധ്യത്തില്‍വച്ച് റോസിയെ വിവസ്ത്രയാക്കിയെന്നുവരെ പില്‍ക്കാലത്ത് വന്നിരുന്നു. നായിക സ്‌ക്രീനില്‍ വന്നപ്പോഴൊക്കെ കാണികള്‍ കൂവുകയും ചെരിപ്പ് വലിച്ചെറിയുകയും ചെയ്യുകയായിരുന്നു എന്നും ചരിത്രം പറയുന്നു.
1903ല്‍ തിരുവനന്തപുരത്ത് ജനിച്ച രാജമ്മ, പില്‍ക്കാലത്ത് പി കെ റോസി എന്ന പേരിലാണ് അറിയപ്പെട്ടത്. ജീവിച്ചിരുന്ന കാലത്ത് ഒരിക്കല്‍പ്പോലും അംഗീകാരം ലഭിച്ചില്ലെങ്കിലും അവരുടെ കഥ നിരവധി പേര്‍ക്ക് പ്രചോദനമാണെന്നും ഗൂഗിള്‍ പറയുന്നു.