NEWS

ഹോളിവുഡിൽ തരം​ഗം സൃഷ്ടിച്ച് ഇന്ത്യൻ സിനിമകൾ

News

ഹോളിവുഡിൽ തരം​ഗം സൃഷ്ടിച്ച് ഇന്ത്യൻ സിനിമകൾ. ഓപ്പൺഹൈമർ, ബാർബി, മിഷൻ ഇംപോസിബിൾ 7 എന്നിവയാണ് ഇപ്പോൾ ഹോളിവുഡ് ബോക്സ് ഓഫീസിൽ ഹിറ്റായിരിക്കുന്നത്. 78 കോടി രൂപ (ഗ്രോസ് 92 കോടി രൂപ )യാണ് ഈ മൂന്ന് ചിത്രങ്ങളും ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ നേടിയതെന്നാണ് കണക്കുകൾ. മഹാമാരിക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ അവധിക്കാല വാരാന്ത്യ കളക്ഷനാണിതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

മൂന്ന് ദിവസം കൊണ്ട് 48 കോടി രൂപ നേടിയ ഓപ്പൺഹൈമർ ആണ് ബോക്‌സ് ഓഫീസിൽ മുന്നിൽ. വെള്ളിയാഴ്ച 14 കോടി രൂപ കളക്ഷൻ നേടിയ ചിത്രം ശനി, ഞായർ ദിവസങ്ങളിൽ 17 കോടി വീതം നേടി ഒന്നാം സ്ഥാനം നിലനിർത്തി. മാർഗോട്ട് റോബിയും റയാൻ ഗോസ്‌ലിംഗും അവതരിപ്പിക്കുന്ന താരനിരയുള്ള ബാർബി എന്ന സിനിമയാണ് തൊട്ടുപിന്നിൽ. 18.25 കോടി രൂപയുടെ മികച്ച ആദ്യ വാരാന്ത്യ കളക്ഷൻ ചിത്രം നേടി . വെള്ളിയാഴ്ച 4.50 കോടി നേടിയ ശേഷം ശനിയാഴ്ച 6.50 കോടി രൂപയായും ഞായറാഴ്ച 7.25 കോടി രൂപയായും ഉയർന്നു. 

ടോം ക്രൂയിസിന്റെ മിഷൻ ഇംപോസിബിൾ 7 രണ്ടാം വാരാന്ത്യത്തിലും വിജയകരമായി പ്രദർശനം തുടരുകയാണ്. വാരാന്ത്യത്തിൽ ചിത്രം 12.25 കോടി നേടി, മൊത്തം കളക്ഷൻ  92.50 കോടിയായി . മിഷൻ ഇംപോസിബിൾ 7 ടോം ക്രൂസിന്റെ ഇന്ത്യയിലെ ആദ്യത്തെ 100 കോടി ചിത്രമായി മാറാൻ ഒരുങ്ങുകയാണ് .


LATEST VIDEOS

Top News