NEWS

ഫെഫ്ക്കയുടെ നേതൃത്വത്തിൽ പുതിയ ഡബ്ബിംഗ് ആർട്ടിസ്റ്റുകൾക്ക് അവസരം.

News

 മലയാള സിനിമയിലെ ടെക്‌നീഷ്യൻസിന്റെ സംഘടനയായ ഫെഫ്ക്കയിലെ ഡബ്ബിംഗ് ആർട്ടിസ്റ്റുകളുടെ യൂണിയൻ ഇക്കഴിഞ്ഞ മൂന്ന് ദിവസം എറണാകുളത്ത് 'അമ്മ'യുടെ ഓഫീസിൽ വച്ച് ഡബ്ബിങ് ആർട്ടിസ്റ്റുകൾക്ക് വേണ്ടിയുള്ള ഓഡിഷൻ നടത്തിയിരുന്നു.

ഡബ്ബിങ് രംഗത്ത് മുൻകാലങ്ങളെ അപേക്ഷിച്ചു ശുഷ്‌ക്കമായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ പുതിയവരെ  കണ്ടെത്തുവാനും അവരിൽ കഴിവുള്ളവരെ സിനിമയുടെ പിന്നണിയിൽ പങ്കെടുപ്പിക്കുവാനും വേണ്ടിയായിരുന്നു ഇങ്ങനെ ഓഡിഷൻ നടത്തിയത് .

സ്ഥിരമായി ഡബ്ബ് ചെയ്യുന്നവരുടെ ശബ്ദം പ്രേക്ഷകർ കേട്ട് കേട്ട് മടുത്തിട്ടുണ്ടാകാം. സിനിമയിലെ ഡയലോഗുകളിൽ നല്ല ഫ്‌ളുവെൻസായി ഇംഗ്ലീഷ് പറയുന്നവരെകൂടി പ്രത്യേകമായി പരിഗണിക്കുക എന്നതും ഈ ഒഡിഷന്റെ ലക്ഷ്യങ്ങളിലൊന്നായിരുന്നു. ഇംഗ്ലീഷും മലയാളവും ഒരുപോലെ നന്നായി കൈകാര്യം ചെയ്യുവാൻ കഴിവുള്ളവരെയും ഈ ഓഡിഷനിലൂടെ കണ്ടെത്തും.

ഹീറോയിനു വേണ്ടി നല്ല വോയിസ് കൊടുക്കാവുന്നവർ, വില്ലനു വേണ്ടിവരുന്ന നല്ല ശബ്ദം, കോമഡിക്ക് വേണ്ടി പറയാൻ കഴിയുന്ന നല്ല ശബ്ദം എന്നിങ്ങനെ ഈ ഓഡിഷനിലൂടെ പരിഗണിച്ചുകൊണ്ട് മികവു പുലർത്തുന്നവരെ കണ്ടെത്തുക എന്നതാണ് ഉദ്ദേശം.

2500 പേരോളം ഈ ഓഡിഷനിൽ പങ്കെടുത്തിട്ടുണ്ട് . അവരിൽ മികച്ചവർ 500 ഓളം പേരുണ്ടായേക്കാം. ആ 500 പേരിൽ നിന്നു വേണം സിനിമയിലേക്ക് ആവശ്യമുള്ള മികവു പുലർത്തുന്നവരെ കണ്ടെത്തുവാൻ.

നല്ല ശബ്ദത്തിന് ഉടമയായവർക്ക് ഡബ്ബിംഗ്  മേഖലയിൽ ഒരു തൊഴിലും ആകും വരുമാനവും ആകും.

 ഈ ജോലിക്ക് റിട്ടയർമെൻറ് ഇല്ല എന്നതാണ് മറ്റൊരു സവിശേഷത. ഓർമ്മശക്തി വേണ്ടുവോളമുണ്ടാകണം. പ്രായപരിധിയില്ല ഏത് പ്രായക്കാർക്കും ഡബ്ബിങ് രംഗത്ത് പങ്കെടുക്കാനാകും. പറഞ്ഞു കൊടുക്കുന്ന സംഭാഷണം കൃത്യമായും വ്യക്തമായും സുതാര്യമായും പറയുക. 

സിനിമാ സീരിയൽ രംഗത്തെ പ്രമുഖരായ ഡബ്ബിങ് ആർട്ടിസ്റ്റുകളാണ് പുതിയവരെ തിരഞ്ഞെടുക്കുന്നത.് ഭാഗ്യലക്ഷ്മി, ഷോബി തിലകൻ, ദേവി, സാബു സർഗ്ഗം, ഷിബു കല്ലാർ, ജോളി ഷിബു, ഹരിശാന്ത,് ജോർജ് ചാന്ത്യം, ശരത് ജോസ്, സുജീഷ്, അനീഷ്, പ്രവീൺ എന്നിവരാണ് ശബ്ദ പരിശോധനയ്ക്കായി എത്തിയ പ്രമുഖർ.

അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖ്, സംവിധായകരായ സിബി മലയിൽ, ബി. ഉണ്ണി കൃഷ്ണൻ, ജി. എസ്. വിജയൻ, ജോയ്‌തോമസ്, അമ്മയുടെ മുൻ സെക്രട്ടറിയും നടനുമായ ഇടവേള ബാബു എന്നിവർ ഡബ്ബിംഗ് രംഗത്തെ ആവശ്യകതയെക്കുറിച്ചുമൊക്കെ പ്രസംഗിക്കുകയുണ്ടായി.

 

 

 


LATEST VIDEOS

Top News