NEWS

"ഒരു അന്വേഷണത്തിന്റെ തുടക്കം" ടൈറ്റിൽ പോസ്റ്റർ.

News


ഷൈൻ ടോം ചാക്കോ,വാണി വിശ്വനാഥ്, മുകേഷ് ,സമുദ്രകനി, അശോകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന  "ഒരു അന്വേഷണത്തിന്റെ തുടക്കം " എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റീലിസായി.
ബെൻസി പ്രോഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൽ നാസർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ
ബൈജു സന്തോഷ്‌, ജൂഡ് ആന്റണി, പ്രശാന്ത് അലക്സാണ്ടർ,കലാഭവൻ ഷാജോൺ, വിജയ്ബാബു, സുധീഷ്,ജോണി ആന്റണി, ജനാർദനൻ,ഇർഷാദ്, രമേഷ് പിഷാരടി, ജാഫർ ഇടുക്കി, കൈലാഷ്,ഷഹീൻ സിദ്ധിക്ക്,കോട്ടയം നസീർ,പി ശ്രീകുമാർ, 
ബിജു സോപാനം, കുഞ്ചൻ,അബു സലിം, ബാബു നമ്പൂതിരി, കലാഭവൻ നവാസ്,
പ്രമോദ് വെളിയനാട്, ജയകൃഷ്ണൻ,ഉല്ലാസ് പന്തളം,ജയകുമാർ,
ശിവദ,ദുർഗ കൃഷ്ണ സ്വാസിക,അനുമോൾ, മഞ്ജു പിള്ള,സ്മിനു സിജോ,ഉമാ നായർ,ഗീതാഞ്ജലി മിഷ്റ,സിമി എബ്രഹാം,അനു നായർ,റിങ്കു,സന്ധ്യാ മനോജ്,പൊന്നമ്മ ബാബു,കനകമ്മ,മഞ്ജു സുഭാഷ്,അനിത നായർ തുടങ്ങിയ പ്രമുഖ താരങ്ങളും  അഭിനയിക്കുന്നു.
വിവേക് മേനോൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
പ്രഭാവർമ്മ,ഹരി നാരായണൻ,പളനി ഭാരതി എന്നിവരുടെ വരികൾക്ക് എം.ജയചന്ദ്രൻ സംഗീതം പകരുന്നു
എഡിറ്റിംഗ്- ജോൺകുട്ടി.
പ്രൊഡക്ഷൻ കൺട്രോളർ-ബിനു മുരളി,പ്രൊഡക്ഷൻ ഡിസൈനർ-ഗിരീഷ് മേനോൻ,
കലാസംവിധാനം-ദേവൻ കൊടുങ്ങല്ലൂർ 
കോസ്റ്റ്യൂംസ്-സമീറ സനീഷ്,മേക്കപ്പ് -റോണെക്സ് സേവ്യർ,
ഓഡിയോ ഗ്രാഫി - എം.ആർ. രാജാകൃഷ്ണൻ 
ബിജിഎം-മാർക്ക് ഡി മൂസ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-കൃഷ്ണകുമാർ,സ്റ്റണ്ട്-ഫീനിക്സ് പ്രഭു,ബില്ല ജഗൻ 
സ്റ്റിൽസ്-ഫിറോഷ് കെ.. ജയേഷ്,ഡിസൈൻസ്-യെല്ലോ ടൂത്ത്സ്.
പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമായ 'ഒരു അന്വേഷണത്തിന്റെ തുടക്കം"ഏപ്രിൽ ഇരുപത്തിരണ്ടിന് കോട്ടയത്ത് ചിത്രീകരണമാരംഭിക്കുന്നു.വാഗമൺ,കുട്ടിക്കാനം, തെങ്കാശി,പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിലാണ് മറ്റു ലോക്കേഷൻ.
പി ആർ ഒ-എ എസ് ദിനേശ്.


LATEST VIDEOS

Top News