NEWS

സിനിമയുടെ പേരിൽ നിന്നും ഭാരത് ഒഴിവാക്കി സെൻസർ ബോർഡ്

News

സിനിമയുടെ പേരിൽ നിന്നും ഭാരത് ഒഴിവാക്കി സെൻസർ ബോർഡ്. സുഭീഷ് സുബി, ഷെല്ലി, ഗൗരി ജി കിഷൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന സിനിമയുടെ പേരിലാണ് സെൻസർ ബോർഡ് മാറ്റം നിർദ്ദേശിച്ചത്. ഒരു സർക്കാർ ഉത്പന്നം എന്നാണ് സിനിമയുടെ പുതിയ പേര്.

പേര് മാറ്റാതെ സെൻസർ സർട്ടിഫിക്കറ്റ് നൽകില്ലെന്ന് സെൻസർ ബോർഡ് അണിയറ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. ഇതിൽ വലിയ പ്രതിഷേധം അണിയറ പ്രവർത്തകർ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. 

 ഫൺ-ഫാമിലി എന്റർടെയ്‌നർ വിഭാഗത്തിലാണ് ചിത്രം ഒരുക്കുന്നത്. സർക്കാറിന്റെ പുരുഷവന്ധ്യംകരണം പദ്ധതി ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രതിസന്ധികളും അതിന്റെ നർമ്മത്തിൽ ചാലിച്ച ആഖ്യാനവുമാണ് സിനിമയുടെ ഇതിവൃത്തം.


LATEST VIDEOS

Top News