NEWS

'ഒരു സർക്കാർ ഉത്പന്നം' എന്ന സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു

News

കൊച്ചി:  'ഒരു സർക്കാർ ഉത്പന്നം' എന്ന സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു.  49 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ടയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. കടമനിട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു. ചിത്രം വെള്ളിയാഴ്ച റിലീസാകാനിരിക്കെയാണ് നിസാം റാവുത്തറിന്റെ അപ്രതീക്ഷിത വിയോ​ഗം.

സെൻസർ ബോർഡ് ഇടപെടലിനെ തുടർന്ന് ചിത്രത്തിന്റെ പേരിൽ നിന്ന് ഭാരതം എന്ന വാക്ക് ഒഴിവാക്കേണ്ടി വന്നത് വലിയ വാർത്തയായിരുന്നു.   'ഒരു സർക്കാർ ഉത്പന്നം'  ചിത്രത്തിന് യു സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. ടി വി രഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്തത്. 


LATEST VIDEOS

Top News