NEWS

ഇന്ത്യയിലെ ആദ്യത്തെ ദളിത് ക്രിക്കറ്റ് താരത്തിന്റെ ജീവചരിത്രം തമിഴിൽ സിനിമയാകുന്നു...

News

 

 ഇത് ജീവചരിത്ര കഥകൾ സിനിമയാകുന്ന സീസൺ ആണല്ലോ? തമിഴിൽ ഈയിടെ പുറത്തുവന്നു വമ്പൻ വിജയമായ ചിത്രമാണ് 'അമരൻ'. വീരമരണമടഞ്ഞ മേജർ മുകുന്ദ് വരദരാജന്റെ ബയോപ്പിക്കായി പുറത്തുവന്ന ഈ സിനിമയെ തുടർന്ന് തമിഴിൽ മറ്റുമൊരു ജീവചരിത്രം സിനിമയായി ഒരുങ്ങാൻ പോകുകയാണ്.      

 'അട്ടക്കത്തി', 'മദ്രാസ്', 'കബാലി', 'കാല', 'ചാർബട്ട പരമ്പരൈ', 'തങ്കലാൻ' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത പാ.രഞ്ജിത്ത് ആണ് ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത്. ഇന്ത്യയിലെ ആദ്യത്തെ ദളിത് ക്രിക്കറ്റ് താരാമായ ബൽവങ്കർ ബാലുവിന്റെ ജീവചരിത്രമാണ് പാ.രഞ്ജിത്ത് സിനിമയാക്കാൻ പോകുന്നത്. ഇദ്ദേഹത്തിന്റെ ജീവിത കഥ രാമചന്ദ്രൻ ഗുഹ എന്നയാൾ  'കോർണർ ഓഫ് എ ഫോറിൻ ഫീൽഡ്' എന്ന പേരിൽ ഒരു പുസ്തകം എഴുതിയിട്ടുണ്ട്.  ആ പുസ്തകത്തിനെ  ആസ്പതമാക്കിയാണ് പാ.രഞ്ജിത്ത് ഈ ചിത്രം ഒരുക്കുന്നത്.  ഇപ്പോൾ അതിന്റെ പ്രാരംഭ ഘട്ട ജോലികളിലാണ് പാ.രഞ്ജിത്ത്. തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.


LATEST VIDEOS

Latest