ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ഫാമിലി എന്റര്‍ടെയ്‌നറാണ് പാച്ചുവും അത്ഭുതവിളക്കും. അഞ്ജന ജയപ്രകാശാണ് ചിത്രത്തില്‍ ഫഹദിന്റെ നായികയായി എത്തുന്നത്. അഖില്‍ സത്യന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും കഥയും എഡിറ്റിങ്ങും നിര്‍വ്വഹിച്ചത്.
ഒരു മലയാളി യുവാവിന്റെ കേരളത്തിലേക്കുള്ള യാത്രയാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. മുകേഷ്, ഇന്നസെന്റ്, വിനീത്, ഇന്ദ്രന്‍സ്, അല്‍താഫ് സലിം, മോഹൻ അഗാഷേ, അഭിറാം രാധാകൃഷ്ണന്‍, വിജി വെങ്കിടേഷ്, ധ്വനി രാജേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.