NEWS

എന്‍റെ നെഗറ്റീവുകള്‍ ഞാന്‍ പോസിറ്റീവ് ആയി എടുത്തു -Padmaraj Ratheesh

News

മലയാള സിനിമാചരിത്രത്തില്‍ ഏവരുടേയും മനസ്സുകളില്‍ ഇടം നേടിയ വില്ലന്മാരില്‍ ഒരാളെന്ന സ്ഥാനം നേടിയെടുത്ത രതീഷിന്‍റെ മകനായ പത്മരാജ് 'നാന'യ്ക്കൊപ്പം

രതീഷിന്‍റെ മകന്‍ എന്ന ടാഗ് മകന്‍റെ അഭിനയജീവിതത്തെ എങ്ങനെയാണ് സ്വാധീനിച്ചത്?

സന്തോഷവും ആണ് അതേസമയം സമ്മര്‍ദ്ദവും ആണിത്. അച്ഛനെപ്പോലെ എന്ന് ആളുകള്‍ പറയുമ്പോള്‍ അവര്‍ നമ്മളില്‍ പ്രതീക്ഷിക്കുന്നത് അച്ഛനെ തന്നെയാണ്. പക്ഷേ അച്ഛന് ഒരു സ്റ്റൈല്‍ ഉണ്ട്. അത് അനുകരിക്കാന്‍ എനിക്ക് കഴിയില്ല. എനിക്ക് വേറിട്ട രീതിയുണ്ട്. അത്  മാത്രമാണ് എനിക്ക് ചെയ്യാന്‍ കഴിയുക.

നെപ്പോകിഡ് എന്ന വിളി തുടക്കകാലത്തെങ്കിലും കേള്‍ക്കേണ്ടി വന്നിട്ടുണ്ടല്ലോ...?

ഉണ്ട്. ആദ്യം ഒക്കെ ഞാന്‍ അതുകേട്ട് കുറെ വിഷമിച്ചിരുന്നു. എന്‍റെ രണ്ടാമത്തെ സിനിമയിലേക്ക് ലഭിച്ച ഹേറ്റ് എനിക്കൊരിക്കലും മറക്കാനാവില്ല. പക്ഷേ ഈ നെഗറ്റീവുകള്‍ ഞാന്‍ പോസിറ്റീവ് ആയി എടുത്തു.

അച്ഛന്‍ ഒരേസമയം നല്ലൊരു നടനും ഒരു ബിസിനസ്സ്മാനും ആയിരുന്നു. മകനെ സംബന്ധിച്ച് അങ്ങനെയുള്ള ഐഡിയകള്‍ ഉണ്ടോ?

തീര്‍ച്ചയായും എനിക്കും ബിസിനസ്സ് താല്‍പ്പര്യങ്ങളുണ്ട്. പക്ഷേ തല്‍ക്കാലം അഭിനയത്തില്‍ ശ്രദ്ധിക്കാം എന്നാണ് കരുതുന്നത്.

അടുത്ത സിനിമകള്‍?

എന്‍റെ മനസ്സില്‍ ഉള്ള വില്ലന്‍ കഥാപാത്രം ഞാന്‍ ഇതുവരെയും ചെയ്തിട്ടില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അത് ചെയ്യണം. പിന്നെ കൂടുതല്‍ ക്യാരക്ടര്‍ റോളുകള്‍ ചെയ്യണം. അതാണ് ഇപ്പോള്‍ ആലോചിക്കുന്നത്.

 


LATEST VIDEOS

Interviews