NEWS

പവി കെയർ ടേക്കർ

News

 
പവിത്രൻ. ചെല്ലപ്പേര് പവി.
എറണാകുളത്തെ ക്ലൗഡ് നയൻ എന്ന വലിയ ഒരു ആഡംബര ഫ്ലാറ്റിന്റെ കെയർടേക്കറും നൈറ്റ് സെക്യൂരിറ്റി ഗാർഡുമാണ് പവിത്രൻ. 
 പ്രായം നാല്പത് വയസ്സിന് മീതെ  അവിവാഹിതൻ. 
സ്വയം നിർമ്മിച്ച നിയമ പുസ്തകത്തിലെ നിയമങ്ങൾക്കനുസരിച്ച്  ജീവിക്കുന്ന പിടിവാശിക്കാരനായ പവിത്രന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്ന് വരുന്ന ഒരാൾ അയാളുടെ ജീവിതം മാറ്റി മറിക്കുന്നു.തുടർന്ന് പവിത്രന്റെ ജീവിതത്തിലുണ്ടാകുന്ന രസകരവും സംഭവ ബഹുലവുമായ മുഹൂർത്തങ്ങളാണ് "പവി കെയർ ടേക്കർ " എന്ന  ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.
വിനീത് കുമാർ സംവിധാനം ചെയ്യുന്ന "പവി കെയർ ടേക്കർ" എന്ന ചിത്രത്തിൽ പവിത്രനായിജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അഞ്ചു പുതുമുഖ നായികന്മാരാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമ്മജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങിയവർക്കൊപ്പം
പുതുമുഖ നായികമാരായ ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലീന രാമകൃഷ്ണൻ തുടങ്ങിയവരാണ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
ഗ്രാൻഡ് പ്രൊഡക്ഷൻസിന്റ ബാനറിൽ ദിലീപ് തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അരവിന്ദന്റെ അതിഥികൾക്ക് ശേഷം രാജേഷ് രാഘവൻ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് "പവി കെയർ ടേക്കർ".
കന്നഡയിലും മലയാളത്തിലും ഹിറ്റ്കൾ സമ്മാനിച്ച മിഥുൻ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.സനു താഹിർ ഛായാഗ്രഹണം നിർവഹിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ്- അനൂപ് പത്മനാഭൻ, കെ. പി വ്യാസൻ, എഡിറ്റർ-ദീപു ജോസഫ്,ഗാനരചന- ഷിബു ചക്രവർത്തി, വിനായക് ശശികുമാർ, പ്രൊജക്റ്റ്‌ ഹെഡ് - റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ ഡിസൈൻ-നിമേഷ് എം താനൂർ, പ്രൊഡക്ഷൻ കൺട്രോളർ-രഞ്ജിത് കരുണാകരൻ,അസോസിയേറ്റ് ഡയറക്ടർ- രാകേഷ് കെ രാജൻ,
കോസ്റ്റ്യൂംസ്-സഖി എൽസ,മേക്കപ്പ്  -റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ - ശ്രീജിത്ത്‌ ശ്രീനിവാസൻ,സൗണ്ട് മിക്സിങ്-അജിത് കെ ജോർജ്,സ്റ്റിൽസ് - രാംദാസ് മാത്തൂർ, ഡിസൈൻസ്- യെല്ലോ ടൂത്,ഡിജിറ്റൽ മാർക്കറ്റിംഗ്-സുജിത് ഗോവിന്ദൻ,കണ്ടെന്റ് ആന്റ് മാർക്കറ്റിംഗ് ഡിസൈൻ-പപ്പെറ്റ് മീഡിയ.
 
 
എ എസ് ദിനേശ്.
 
 
 
 
 
 
Add reaction


LATEST VIDEOS

Top News