NEWS

ഷൂട്ടിംഗ് സമയത്ത് സിനിമാരംഗത്തുള്ളവര്‍, സ്കിന്‍ പ്രോബ്ലം പോലുള്ള തങ്ങളുടെ ആരോഗ്യപ്രശ്നങ്ങള്‍ എന്നോട് പറഞ്ഞ് നിര്‍ദ്ദേശം ആരായാറുണ്ട് -Aishwarya Lekshmi

News

എം.ബി.ബി.എസ് പഠിച്ചല്ലോ? പ്രാക്ടീസ് ചെയ്യുന്നുണ്ടോ? അതോ മുഴുവന്‍ സമയവും അഭിനയത്തിനായി മാറ്റിവെച്ചിരിക്കയാണോ?

ഞാന്‍ എം.ബി.ബി.എസ് പഠിച്ചിട്ടുണ്ടെങ്കിലും പ്രാക്ടീസ് ചെയ്യുന്നില്ല. മുഴുവന്‍ സമയവും നടിയായിട്ടാണ് തുടരുന്നത്. ഭാവിയില്‍ അവസരം വന്നാല്‍ പകുതി നേരമെങ്കിലും പ്രാക്ടീസ് ചെയ്യണം എന്നുണ്ട്.

അപ്പോള്‍ ആ ജോലി മിസ് ചെയ്യുന്നുണ്ടല്ലേ?

സത്യം പറഞ്ഞാല്‍ ഇല്ല. കാരണം നടിയായി തുടരുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം. ഓരോ ദിവസവും പുതിയ പുതിയ അനുഭവങ്ങള്‍ നല്‍കുന്ന ഈ ജോലി(സിനിമ) ഞാന്‍ വളരെയധികം ആസ്വദിച്ച് ആത്മാര്‍ത്ഥതമായി ചെയ്യുന്നു. ഷൂട്ടിംഗ് സമയത്ത് സിനിമാരംഗത്തുള്ളവര്‍, സ്കിന്‍ പ്രോബ്ലം പോലുള്ള തങ്ങളുടെ ആരോഗ്യപ്രശ്നങ്ങള്‍ എന്നോട് പറഞ്ഞ് നിര്‍ദ്ദേശം ആരായാറുണ്ട്. അവര്‍ക്ക് വേണ്ട മെഡിക്കല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുമ്പോള്‍ അഭിമാനം തോന്നാറുണ്ട്.

ഇതാണ് ഞാന്‍ എന്ന രീതിയില്‍ നിങ്ങളെക്കുറിച്ച് ചില വിഷയങ്ങള്‍ പറയാന്‍ കഴിയുമോ?

ഗട്ടാഗുസ്തി പോലുള്ള എന്‍റെ സിനിമകളില്‍ ഞാന്‍ വളരെ ബോള്‍ഡായ പെണ്ണായി അഭിനയിച്ചിരുന്നു. എന്നാല്‍ വസ്തവത്തില്‍ ഞാന്‍ അത്ര ബോള്‍ഡൊന്നുമല്ല. ചെറിയ കാര്യങ്ങള്‍ക്ക് പോലും പൊട്ടിക്കരയുന്ന ആളാണ്.  I am very empathetic person.


LATEST VIDEOS

Interviews