പ്രേക്ഷക-നിരൂപക പ്രശംസ നേടിയ 'അപ്പൻ'ന് ശേഷം മജു സംവിധാനം ചെയ്യുന്ന 'പെരുമാനി' റിലീസിനൊരുങ്ങുന്നു. മെയ് 10ന് ചിത്രം തിയറ്ററുകളിലെത്തും. സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, ലുക്ക്‌മാൻ അവറാൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ വേഷപ്പകർച്ചകളോടെ പ്രതീക്ഷയുണർത്തി എത്തുന്ന ഈ ചിത്രം പുത്തൻ ദൃശ്യാവിഷ്കാരം സമന്വൊയിപ്പിക്കുന്ന സിനിമ അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കും എന്നാണ് നിർമ്മാതാക്കളും അഭിനേതാക്കളും അണിയറ പ്രവർത്തകരും അവകാശപ്പെടുന്നത്. പെരുമാനി എന്ന ഗ്രാമവും അവിടുത്തെ മനുഷ്യർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ ഫാന്റസി ഡ്രാമയുടെ തിരക്കഥ തയ്യാറാക്കിയത് സംവിധായകൻ മജു തന്നെയാണ്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. യൂൻ വി മൂവീസും മജു മൂവീസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം സെഞ്ച്വറി ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്.
ചിത്രീകരണ വേള മുതൽ ചിത്രത്തിലെ കഥാപാത്രങ്ങളുടെ ലുക്ക് ശ്രദ്ധ ആകർഷിച്ചിരുന്നു. കൂടാതെ ചിത്രത്തിന്റെ വ്യത്യസ്തത നിറഞ്ഞ പ്രൊമോഷനും പ്രതീക്ഷ ഉയർത്തിയിട്ടുണ്ട്. പെരുമാനിയുടെ നേര് എന്ന ടൈറ്റിലോടെ 'മുജി' എന്ന കഥാപാത്രമായ് സണ്ണി വെയ്ൻ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ 'നാസർ' എന്ന പേരിൽ പെരുമാനിയിലെ പുതുമാരനായിട്ടാണ് വിനയ് ഫോർട്ട് എത്തുന്നത്. മറ്റ് സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ലുക്ക്‌മാൻ അവറാൻ, നവാസ് വള്ളിക്കുന്ന്, ദീപ തോമസ് എന്നിവരുടെ കഥാപാത്രങ്ങളുടെ ലുക്കും ട്രെയിലർ ഇറങ്ങിയതോടെ സ്വീകാര്യതനേടി. രാധിക രാധാകൃഷ്ണൻ, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
അഞ്ച് പാട്ടുകളാണ് ചിത്രത്തിലുള്ളത്. മു.രിയുടെ വരികൾക്ക് ഗോപി സുന്ദർ സംഗീതം പകർന്ന് ജിഷ്ണു വിജയ് ആലപിച്ച ആദ്യ ഗാനം 'പെണ്ണായി പെറ്റ പുള്ളെ' അടുത്തിടെ പുറത്തുവിട്ടു. 1 മിനിറ്റും 38 സെക്കന്റും ദൈർഘ്യം വരുന്ന ചിത്രത്തിന്റെ ട്രെയിലർ ടൊവിനോ തോമസും തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ ദുൽഖർ സൽമാനുമാണ് റിലീസ് ചെയ്തത്. പെരുമാനിക്കാരെ പുറം ലോകവുമായ് ബന്ധിപ്പിക്കുന്ന പൊതുശകടം 'പെരുമാനി മോട്ടോഴ്സ്' എന്ന ബസ്സിന്റെ ഫോട്ടോ അടങ്ങുന്ന ചിത്രത്തിലെ പ്രോപ്പർട്ടികളുടെ പോസ്റ്ററുകളും പെരുമാനിയിലെ ചായക്കടയുടെ വീഡിയോയും അണിയറ പ്രവർത്തകർ പ്രേക്ഷകർക്കായ് പങ്കുവെച്ചിട്ടുണ്ട്. പെരുമാനീലെ കലഹങ്ങൾ തുടങ്ങണതും തീർപ്പാക്കണതും ഈ ചായക്കയിൽ നിന്നാണ് എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ റിലീസ് ചെയ്തത്. ചിത്രത്തിലെ പ്രധാന അഭിനേതാക്കളെ അണിനിരത്തി ഒരുക്കിയ ഫസ്റ്റ് ലുക്കും സോഷ്യൽ മീഡിയകളിൽ ഇടം പിടിച്ചിരുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ് കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ് അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, ഡിസ്ട്രിബൂഷൻ: സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.